Flash News

6/recent/ticker-posts

മീൻ ഇല്ലാതെ ഒരു മീൻ കറി.... ഇന്ന് മീൻ കറിയുടെ അതേ രുചിയിൽ കോവക്ക കറി ആയാലോ... ഇത്‌ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

Views


                 _കോവക്ക മീൻ കറി_



_മീൻ ഇല്ലാതെ ഒരു മീൻ കറി.... ഇന്ന് മീൻ കറിയുടെ അതേ രുചിയിൽ കോവക്ക കറി ആയാലോ... ഇത്‌ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം._

___________________________________

ചേരുവകൾ

___________________________________


_കോവക്ക - 150 ഗ്രാം_

_തക്കാളി - 1എണ്ണം_

_ചെറിയുള്ളി - 10 എണ്ണം_

_പുളി - ചെറിയ നെല്ലിക്ക വലുപ്പത്തിൽ_

_പച്ചമുളക് - 1 എണ്ണം_

_ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - 1 ടീസ്പൂൺ_

_കടുക് - 1/2 ടീസ്പൂൺ_

_ഉലുവ  - 1/4 ടീസ്പൂൺ_

_മഞ്ഞൾ പൊടി - 4 ടീസ്പൂൺ_

_മുളക് പൊടി - 1 ടീസ്പൂൺ_

_മല്ലിപ്പൊടി - 1 ടീസ്പൂൺ_

_തേങ്ങ - 1/2 കപ്പ്‌_

_കറിവേപ്പില - ആവശ്യത്തിന്‌_

_വെളിച്ചെണ്ണ - ആവശ്യത്തിന്‌_

_വെള്ളം - ആവശ്യത്തിന്‌_

_ഉപ്പ്  - ആവശ്യത്തിന്‌_

__________________________________

തയ്യാറാക്കുന്ന വിധം

__________________________________


_പാനിൽ എണ്ണ ചൂടാക്കി കടുകും ഉലുവയും പൊട്ടിച്ച് ചെറുതായി അരിഞ്ഞ ചെറിയുള്ളി ,മുളക്‌, ചതച്ച ഇഞ്ചി , വെളുത്തുള്ളി ,കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക._

_ശേഷം എല്ലാ മസാലകളും, ഉപ്പും ചേർത്ത്  മിക്സ്‌ ചെയ്തതിന് ശേഷം തക്കാളി ചേർത്ത്‌ നന്നായി വഴറ്റുക._

_ശേഷം നീളത്തിൽ അരിഞ്ഞ കോവക്കയും പുളി വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ്‌ ചെയ്ത്‌ 10 മിനിറ്റ്‌ നേരം അടച്ചു വെച്ച് വേവിക്കുക._

_ശേഷം അരച്ചു വെച്ച തേങ്ങയും ചേർത്ത് ഒന്ന് തിളച്ചതിന് ശേഷം മുകളിലായ കുറച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും തൂകി 5 മിനിറ്റ്‌ നേരം അടച്ചു വെക്കുക._

_കോവയ്ക്ക മീൻ കറി റെഡി._




Post a Comment

1 Comments

  1. മീനില്ലാത്ത മീൻകറി എന്ന് പറയുമ്പോൾ ശരിക്കാലോചിച്ചാൽ ഇതൊരു ഒന്നാംതരം വഞ്ചനയല്ലേ ?.

    ReplyDelete