Flash News

6/recent/ticker-posts

അബൂദാബിയിൽ പുതുവത്സരാഘോഷത്തിന് ഗ്രീൻ പാസ്‌ വേണം

Views
അബുദാബി : പുതുവത്സരാഘോഷം നടത്തുന്ന സ്ഥാപനങ്ങൾക്കും വിനോദ കേന്ദ്രങ്ങൾക്കുമുള്ള കോവിഡ് മാനദണ്ഡം അബുദാബി സാംസ്കാരിക, വിനോദ സഞ്ചാര കേന്ദ്രം പ്രഖ്യാപിച്ചു.ആഘോഷത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ഗ്രീൻ പാസും 96 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് ഫലവും ഉണ്ടെന്ന് സംഘാടകർ ഉറപ്പുവരുത്തണം.അതിഥികൾ മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം.


കോവിഡ് വാക്‌സിൻ എടുത്ത താമസക്കാരും സന്ദർശകരും പി.സി.ആർ ടെസ്റ്റ്‌ എടുത്താൽ 14 ദിവസത്തേക്ക് അൽഹൊസൻ  ആപ്പിൾ ഗ്രീൻപാസ് ലഭിക്കും.പുറമെ 96 മണിക്കൂറിനകമുള്ള പി.സി.ആർ ടെസ്റ്റ്‌ നെഗറ്റീവ് ഫലവും ഉള്ളവർക്കേ ആഘോഷപരിപാടികളിൽ പ്രവേശനം നൽകാവൂ.ആഘോഷ സ്ഥലങ്ങളിൽ മിന്നൽ പരിശോധനയുണ്ടാകും.നിയമലംഘകർക്കെതിരെ  കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.


Post a Comment

0 Comments