Flash News

6/recent/ticker-posts

കുടിയൻമാർ ഏറ്റവും കുറവ് മലപ്പുറത്ത്

Views


കേരളത്തില്‍ ഏറ്റവും കുറവ് കുടിയന്‍മാരുള്ളത് മലപ്പുറത്ത്.  ജില്ലയിലെ പുരുഷന്‍മാരില്‍ 7.7 ശതമാനം മാത്രമാണ് മദ്യപിക്കുന്നവര്‍. ദേശീയ കുടുംബാരോഗ്യ സര്‍വേയിലാണ് ഈ വിവരമുള്ളത്. ആലപ്പുഴയിലാണ് കുടിയന്‍മാര്‍ കൂടുതല്‍. 29 ശതമാനം. സംസ്ഥാന ശരാശരിക്കും താഴെയാണ് (19.9 ശതമാനം) മലപ്പുറത്തിന്റെ സ്ഥാനം. ബ്രാന്‍ഡിയാണ് ജില്ലയിലെ മദ്യപരുടെ ഇഷ്ട ഇനം.

സംസ്ഥാനത്ത് സിസേറിയന്‍ പ്രസവം ഏറ്റവും കുറവ് നടക്കുന്നതും മലപ്പുറം ജില്ലയിലാണ്. ജില്ലയിലെ ആകെ പ്രസവങ്ങളില്‍ 25.5 ശതമാനം മാത്രമാണ് സിസേറിയന്‍. പത്തനംതിട്ടയില്‍ ഇതു 57.6 ശതമാനവും സംസ്ഥാന ശരാശരി 39.9 ശതമാനവുമാണ്. വയനാട് ജില്ലയാണ് മലപ്പുറത്തിന് തൊട്ടടുത്ത്. 25.7 ശതമാനം. പൊണ്ണത്തടിയുള്ള സ്ത്രീകളുടെ എണ്ണത്തിലും മലപ്പുറം സംസ്ഥാന ശരാശരിക്കു താഴെയാണ്. ജില്ലയിലെ 36.6 ശതമാനം സ്ത്രീകള്‍ക്കു പൊണ്ണത്തടിയാണ്. സംസ്ഥാന ശരാശരി 38.1. തിരുവനന്തപുരത്താണ് പൊണ്ണത്തടിക്കാര്‍ കൂടുതല്‍-56.6 ശതമാനം. മലപ്പുറത്ത് കുടവയറുള്ള സ്ത്രീകളുടെ എണ്ണം 38.6 ശതമാനമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments