Flash News

6/recent/ticker-posts

പിബിഡിഎയും മിത്രയ ബ്ലഡ് ഡൊണേഷനും സംഘടിപ്പിച്ച രക്തദാന ക്യാമ്പിന് തകർപ്പൻ വിജയം.!

Views
മലപ്പുറം : ജനകീയ രക്തദാന സേന (PBDA)യും മിത്രയ ബ്ലഡ് ഡൊണേഷനും സംയുക്തമായി കോട്ടക്കൽ ആസ്റ്റർ മിംസിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ന് രാവിലെ 9 മണിക്ക് തുടങ്ങിയ ക്യാമ്പിൽ നിരവധി സുമനസ്സുകളുടെ സാന്നിദ്ധ്യത്താൽ അതിഗംഭീരമായി സമാപിക്കാൻ സാധിച്ചു. PBDA വൈസ് ചെയർമാൻ അബ്ദുൽ റഹ്മാൻ കൊളപ്പുറം രക്തദാനം നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. PBDA കോർഡിനേറ്റർമാരായ ലത്തീഫ് ചമ്രവട്ടം, സിദ്ദീഖ് വെള്ളൂർ, ജസീന കൊളപ്പുറം,  മിത്രയ കോർഡിനേറ്റർമാരായ ഫഹദ് വേങ്ങര, ആഷിഫ് മേലാറ്റൂർ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.പോപ്പുലർ ന്യൂസിൽ ഇതിനെ സംബന്ധിച്ചു ന്യൂസ്‌ കൊടുത്തിരുന്നു. ഇതുവഴി  76 പേർ ക്യാമ്പിൽ വരികയും  ഇൻഹൗസ് ക്യാമ്പിൽ ഇത്ത്രയും ആളുകൾ ആദ്യമായാവും. 

വിഡിയോ👇


പ്രതീക്ഷിച്ചതിലും അപ്പുറമായി ആളുകൾ വന്നു. 40 പേർ ബ്ലീഡ് ചെയ്തു.23 പേർ റിജക്ടായി.13 പേരെ മടക്കി അയച്ചു. 
ഈ ഒരു കാലയളവിൽ നടത്തില ഏറ്റവും നല്ലൊരു ക്യാമ്പായി മാറിയെന്നും രക്തദാനം നടത്തിയും ഇതുമായി സഹകരിച്ച വേങ്ങര പോപ്പുലർ ടീമിനോടും  മറ്റ്  എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും ക്യാമ്പ് ഭാരവാഹികൾ അറിയിച്ചു.


Post a Comment

0 Comments