Flash News

6/recent/ticker-posts

വഖഫ് ബോർഡ് നിയമന വിവാദങ്ങളിൽ ലീഗിനെ തള്ളി സമസ്ത. പ്രതിഷേധം പള്ളികളിൽ വേണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ.

Views
വഖഫ് നിയമനങ്ങള്‍ പിഎസ് സി ക്ക് വിടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് സമസ്ത. വഖഫ് വിഷയത്തില്‍ പള്ളികളില്‍ പ്രതിഷേധം വേണ്ടെന്നും സമസ്ത. പള്ളി ആദരിക്കപ്പെടേണ്ട സ്ഥലമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പവിത്രതയ്ക്ക് യോജിക്കാത്ത പ്രകോപനപരമായ കാര്യങ്ങള്‍ അവിടെ ഉണ്ടാകരുത്. പലരും കുഴപ്പമുണ്ടാക്കാന്‍ സാധ്യതയുണ്ട്, ഉത്തരവാദിത്തം സമസ്തയ്ക്കാവുമെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ സമസ്ത വഖഫ് മുതവല്ലി സംഗമം കോഴിക്കോട് തുടങ്ങി. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന മുതവല്ലിമാരുടേയും മഹല്ല് മദ്റസാ ഭാരവാഹികളുമാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പോഷക സംഘടനകളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

സർക്കാറുമായി ചർച്ച നടത്തും.
 പ്രതിഷേധം ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്നും മൂത്തുക്കോയ തങ്ങൾ പറഞ്ഞു.
 



Post a Comment

0 Comments