Flash News

6/recent/ticker-posts

പശു അമ്മയാണ്; പശുവിനെ കുറിച്ച് പറയുന്നത് പ്രതിപക്ഷം പാപമായി കാണുന്നുവെന്ന് പ്രധാനമന്ത്രി

Views
ന്യൂഡല്‍ഹി: പശു അമ്മയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശു അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പശുവിനെ കുറിച്ച് പറയുന്നത് പ്രതിപക്ഷം പാപമായി കാണുന്നുവെന്നും കുറ്റപ്പെടുത്തി.
 
ഉത്തര്‍പ്രദേശില്‍ തന്റെ മണ്ഡലമായ വാരണാസിയില്‍ ക്ഷീരോല്‍പ്പാദക യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാല സര്‍ക്കാരുകള്‍ ക്ഷീരമേഖലയേയും ഗോ സംരക്ഷണത്തേയും തഴഞ്ഞിരുന്നുവെന്നും മോദി വിമര്‍ശിച്ചു.

'ചിലര്‍ പശുവിനെയും ചാണകത്തെയും കുറിച്ച് പറയുന്നത് പാപമായി കാണുന്നു. ചിലര്‍ക്ക് പശു പാപമായിരിക്കാം, എന്നാല്‍ നമുക്ക് പശു അമ്മയാണ്. പശുവിനെ കളിയാക്കുന്നവര്‍ രാജ്യത്തെ എട്ട് കോടി ജനങ്ങള്‍ മൃഗപരിപാലനത്തിലൂടെയാണ് ജീവിക്കുന്നതെന്ന കാര്യം മറക്കുന്നു,'- അദ്ദേഹം പറഞ്ഞു. രാജ്യത്തെ ക്ഷീരോല്‍പ്പാദന രംഗത്തെ ശക്തിപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യത്തോടെ കാണുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.


Post a Comment

0 Comments