Flash News

6/recent/ticker-posts

തമിഴ് ചിത്രം ബ്ലഡ് മണിയുടെ തിരക്കഥാകൃത്ത് പാണക്കാട് സന്ദര്‍ശിച്ചു

Views
മലപ്പുറം : പാണക്കാട് കുടുംബത്തിന്റെ മാതൃകാപ്രവർത്തനങ്ങൾ എടുത്തുപറയുന്ന തമിഴ് ചിത്രം ബ്ലഡ് മണിയുടെ തിരക്കഥാകൃത്ത് പാണക്കാട് കുടുംബത്തെ സന്ദർശിച്ചു.ഇന്ന് രാവിലെയാണ് തിരക്കഥാകൃത്ത് നബീൽ അഹമ്മദ് പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ എത്തിയത്.കുവൈറ്റ് ജയിലിൽ വധശിക്ഷ കാത്തുകിടന്ന തമിഴ് നാട് സ്വദേശി അത്തി മുത്തുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന  സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടൽ ആസ്പദമാക്കി ഒരുക്കിയ ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

പാണക്കാട് കുടുംബത്തിന്റെ മാതൃകാപ്രവർത്തനങ്ങളും ചിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്.ചിത്രം ഇറങ്ങി നിമിഷനേരം കൊണ്ടു തന്നെ ഈ ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.ഇതിനു പിന്നാലെയാണ് നബീൽ അഹമ്മദ് പാണക്കാട് സന്ദർശനം നടത്തിയത്.തമിഴ് ജനതയുടെ ആദരവും നന്ദിയും അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.ചിത്രം ചെയ്യാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് നബീൽ അഹമ്മദ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇതരത്തിലൊരു ചിത്രം പുറത്തു വന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.ധാരാളം സംഭവങ്ങൾ പാണക്കാട് കുടുംബത്തിൽ നടക്കുന്നുണ്ട്.അതിൽ ഒന്നു മാത്രമാണ് സിനിമയായി പുറത്തുവന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.ചിത്രം പുറത്തുവന്നതിൽ വളരെയധികം അഭിമാനമുണ്ടെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും പ്രതികരിച്ചു.


Post a Comment

0 Comments