Flash News

6/recent/ticker-posts

ഡ്യൂട്ടിക്കിടയില്‍ മദ്യപിച്ചാല്‍ ഇനി പണികിട്ടും; ബെവ്‌കോ ജീവനക്കാര്‍ക്കുള്ള പിഴ വര്‍ധിപ്പിച്ച് സര്‍ക്കാര്‍

Views
തിരുവനന്തപുരം: മദ്യത്തിന് അധിക വില ഈടാക്കുകയും ക്രമക്കേടുകള്‍ നടത്തുകയും ചെയ്യുന്ന ബെവ്കോ ജീവനക്കാര്‍ക്ക് കൂടുതല്‍ പിഴയുമായി സര്‍ക്കാര്‍. നിരവധി തവണ മുന്നറിയിപ്പു നല്‍കിയിട്ടും ക്രമക്കേടുകള്‍ തുടരുന്ന സാഹചര്യത്തിലാണ് നടപടി എടുത്തിരിക്കുന്നത്.

പരമാവധി വിലയേക്കാള്‍ കൂടുതല്‍ തുക മദ്യത്തിന് ഈടാക്കിയാല്‍ അധികമായി ഈടാക്കിയ തുകയുടെ ആയിരം ഇരട്ടിയാണ് പിഴയായി ഇനി നല്‍കേണ്ടത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചാല്‍ 30,000രൂപ പിഴ. അതുകൂടാതെ അച്ചടക്ക നടപടിയും ഉണ്ടാകും. മോഷണം, ഫണ്ട് വെട്ടിപ്പ് തുടങ്ങിയവയ്ക്ക് ക്രിമിനല്‍ കേസിനു പുറമേ മോഷ്ടിച്ച തുകയുടെ 1000 ഇരട്ടി പിഴ ഈടാക്കും. പരിശോധനയില്‍ കളക്ഷന്‍ തുകയില്‍ കുറവോ കൂടുതലോ കണ്ടാല്‍ കുറവോ കൂടുതലോ ഉള്ള തുകയുടെ 100%മാണ് പിഴ ഈടാക്കുക.


Post a Comment

0 Comments