Flash News

6/recent/ticker-posts

രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം: നാല് പേർ കസ്റ്റഡിയിലായതായി സൂചന

Views


ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നാല് പേർ കസ്റ്റഡിയിലുള്ളതായി സൂചന. രക്തക്കറ പുരണ്ട ഒരു ബൈക്കും പോലീസ് പിടിച്ചെടുത്തതായാണ് വിവരം. തിങ്കളാഴ്ച രാത്രിയാണ് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. 

രഞ്ജിത്ത് കേസിൽ നേരത്തെയും ചിലരെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇതുവരെ ഒരു അറസ്റ്റും രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോൾ കസ്റ്റഡിയിലുള്ളവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണോയെന്നതും വ്യക്തമല്ല. 

അതേസമയം എസ് ഡി പി ഐ നേതാവ് കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. രാജേന്ദ്രപ്രസാദ്, രതീഷ് എന്നിവരാണ് അറസ്റ്റിലായത്.



Post a Comment

0 Comments