Flash News

6/recent/ticker-posts

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതൽ അധികാരം, ഗ്രൂപ്പ്‌ അംഗങ്ങളുടെ അനാവശ്യ മെസേജുകൾ ഡിലീറ്റ് ചെയ്യാൻ സൗകര്യം വരുന്നു

Views
വാട്ട്‌സ്‌ ആപ്പ്  അഡ്മിൻ മാർക്ക് കൂടുതൽ അധികാരം നൽകുന്ന സൗകര്യം ഏർപ്പെടുത്താൻ സൗകര്യം വരുന്നതായി റിപ്പോർട്ട്‌ അനാവശ്യ  സന്ദേശങ്ങൾ ഒഴിവാക്കാൻ അഡ്മിൻ മാർക്ക് സൗകര്യം നൽകുന്ന പുതിയ സംവിധാനമാണ് കൊണ്ടുവരുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഗ്രൂപ്പിലെ അംഗങ്ങൾ ഗ്രൂപ്പിന്റെ നിയമവലിക്ക് നിരക്കാത്ത സന്ദേശങ്ങൾ അയച്ചാൽ അഡ്മിൻ മാർക്ക് അവ നീക്കം ചെയ്യാം.ഗ്രൂപ്പ്‌ അംഗങ്ങളുടെ സന്ദേശങ്ങൾ ഇല്ലാതാക്കാൻ ഗ്രൂപ്പ്‌ അഡ്മിൻമാരെ അനുവദിക്കുന്നത്തിനുള്ള ഫീച്ചർ വാട്ട്സ്ആപ്പ്  ഉടൻ പരീക്ഷിക്കും.


പുതിയ 2.22.1.1 അപ്ഡേറ്റിലാണ്  ഗ്രൂപ്പ്‌ മെസ്സേജുകൾ ഇല്ലാതാക്കാൻ ഗ്രൂപ്പ്‌ അഡ്മിൻമാരെ അനുവദിക്കുന്ന ഫീച്ചർ വരുന്നത്. സന്ദേശം ഡിലീറ്റ് ചെയ്യപ്പെടുമ്പോൾ അത് ഒരു അഡ്മിൻ നീക്കം ചെയ്തതാണ് എന്ന സന്ദേശം ആയിരിക്കും കാണിക്കുക.
ഒരു ഗ്രൂപ്പിൽ എത്ര അഡ്മിൻമാർ ഉണ്ടായാലും എല്ലാവർക്കും സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ അവകാശം ഉണ്ടായിരിക്കും. വാട്ട്‌സപ്പ് ഗ്രൂപ്പുകളെ മോഡറേറ്റ് ചെയ്യാൻ ഗ്രൂപ്പ്‌ അഡ്മിൻമാർക്ക് കൂടുതൽ അധികാരം നൽകുന്ന ഈ ഫീച്ചർ ബീറ്റ ടെസ്റ്റുകൾക്കായി ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്‌ പറയുന്നു.
 ഇനി അശ്ലീലമോ ആക്ഷേപകാരമോ ആയ സന്ദേശങ്ങൾ ഇല്ലാതാക്കാൻ ഗ്രൂപ്പ്‌ അഡ്മിൻമാർക്ക് എളുപ്പമായിരിക്കും.ഗ്രൂപ്പിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായ സന്ദേശങ്ങൾ നീക്കം ചെയ്യാൻ ഇത് അഡ്മിന്മാരെ സഹായിക്കും.ഡിലീറ്റ് മെസ്സേജ് ഫീച്ചറിന്റെ സമയപരിധി നീട്ടാനുള്ള സാധ്യതകളെ കുറിച്ച് മുൻപ് വാട്ട്സ്ആപ്പ് പറഞ്ഞിരുന്നു.

നിലവിൽ ഒരു മണിക്കൂറും 8 മിനുട്ടും പതിനാറു സെക്കൻഡും കഴിഞ്ഞു ഒരിക്കൽ അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ മാത്രമേ ഉപയോക്താകൾക്കുള്ളു.ഉടൻ തന്നെ ഉപയോക്താകൾക്ക് മെസ്സേജ് അയച്ചു 7 ദിവസത്തിന് ശേഷം ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും.ഈ സമയപരിധി  7 ദിവസവും 8 മിനിറ്റുമായി മാറ്റാൻ വാട്ട്‌സാപ്പ് പദ്ധതിയിടുന്നതായി വാബീറ്റ ഇൻഫോ റിപ്പോർട്ട്‌ ചെയ്തു.


Post a Comment

0 Comments