Flash News

6/recent/ticker-posts

യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളും പുതിയ മാറ്റം ഉൾക്കൊള്ളാൻ മന്ത്രിയുടെ ആഹ്വാനം

Views

അബുദാബി : യുഎഇയിൽ പ്രഖ്യാപിച്ച അവധി ദിനങ്ങളുടെ മാറ്റവും പ്രവൃത്തി ദിവസങ്ങളിലെ പരിഷ്കാരവും സ്വകാര്യ മേഖലയും ഉപയോഗപ്പെടുത്തണമെന്ന് ആഹ്വാനം . മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രിയാണ് സ്വകാര്യ മേഖലയിലെ കമ്പനികളോട് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത് . ബിസിനസ് താത്പര്യങ്ങൾക്ക് അനുഗുണമാവുന്ന തരത്തിലും ജീവനക്കാരുടെ പ്രവർത്തന മികവ് വർദ്ധിപ്പിക്കുന്ന രീതിയിലും അവരുടെ കുടുംബജീവിതത്തിന് സഹായമായും പ്രവൃത്തി സമയം ക്രമീകരിക്കണമെന്നാണ് മന്ത്രി ഡോ . അബ്ദുൽ റഹ്മാൻ അൽ അവാർ കമ്പനികളോട് നിർദേശിച്ചത് . വെള്ളിയാഴ്ച നമസ്കാര സമയത്ത് തൊഴിലാളികൾക്ക് തൊഴിലുടമകൾ നിർബന്ധമായും ഇടവേള നൽകിയിരിക്കണം . രണ്ടര ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ച പുതിയ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കവെയാണ് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രി സ്വകാര്യ മേഖലയെക്കുറിച്ചും പ്രതിപാദിച്ചത് .
അടുത്തിടെ പ്രഖ്യാപിച്ച പുതിയ തൊഴിൽ നിയമം അനുസരിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ആഴ്ചയിൽ ഒരു ദിവസത്തെ അവധിക്ക് അർഹതയുണ്ട് . എന്നാൽ കമ്പനികൾ താത്പര്യപ്പെടുന്നുവെങ്കിൽ അവധി ദിനങ്ങൾ വർദ്ധിപ്പിക്കാം . ഏതെങ്കിലും ഒരു പ്രത്യേക ദിവസം തന്നെ അവധി നൽകണമെന്ന് നിയമം അനുശാസിക്കുന്നില്ലെന്നും തൊഴിൽ കരാർ അനുസരിച്ച് തൊഴിലുടമയും ജീവനക്കാരും ചേർന്ന് ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുകയാണെന്ന് വേണ്ടതെന്നും മന്ത്രി പറഞ്ഞു .
വാരാന്ത്യ അവധി ദിനങ്ങളിലെ മാറ്റം രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് തുടർച്ചയായ വിദേശ ഇടപാടുകൾ നടത്താൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . ചൊവ്വാഴ്ചയാണ് യുഎഇയിലെ വാരാന്ത്യ അവധി ദിനങ്ങളിൽ മാറ്റം വരുത്തിയതായി അറിയിപ്പ് പുറത്തുവന്നത് . ഫെഡറൽ സർക്കാർ ജീവനക്കാർക്ക് മാത്രമാണ് പുതിയ മാറ്റം ബാധകമാവുകയെന്ന് അറിയിച്ചിരുന്നെങ്കിലും ദുബൈയിലെയും അബുദാബിയിലെയും സർക്കാർ സ്ഥാപനങ്ങളും പുതിയ രീതിയിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചു . 2022 ജനുവരി ഒന്ന് മുതലാണ് പുതിയ വാരാന്ത്യ അവധി ദിനങ്ങൾ പ്രാബല്യത്തിൽ വരുന്നത് .


Post a Comment

0 Comments