Flash News

6/recent/ticker-posts

അഷ്റഫുമാർ ഒന്നിച്ചു;അഷ്റഫ് കൂട്ടായ്മ പുതിയ കമ്മിറ്റി നിലവിൽ വന്നു.

Views
വേങ്ങര: മലപ്പുറം ജില്ലാ അഷ്റഫ് കൂട്ടായ്മയുടെ കീഴിൽ വേങ്ങര മണ്ഡലത്തിന്റെ ജനറൽ ബോഡി മമ്പുറം അഷ്റഫിന്റെ വീട്ടിൽ വെച്ച് നടന്നു. 

ജില്ലാ പ്രസിഡന്റ് മനരിക്കൽ അഷ്റഫ്, ട്രഷർ മണ്ടോടൻ അഷ്റഫ് ജില്ലാ വൈസ് പ്രസിഡന്റുമാരായ ഇന്ത്യൻ അഷ്റഫ്, മൂച്ചിക്കൽ അഷ്റഫ് , 

ജോ : സെക്രട്ടറി പറപ്പൂർ അഷ്റഫ്, അഷ്റഫ് കൂട്ടായ്മ റെസ്ക്യൂ ഫോയ്സ് വൈസ് ക്യാപ്റ്റൻ അറവാന അഷ്റഫ് എന്നിവർ സംബന്ധിച്ചു.


ജനറൽ ബോഡിയിൽ പുതിയ കമ്മിറ്റിയുടെ പ്രസിഡന്റ് മമ്പുറം അഷ്റഫ്, സെക്രട്ടറി കുഴിപ്പുറം അഷ്റഫ്, ട്രഷർ പുത്തൂർ അഷ്റഫ് എന്നിവരെ തെരഞ്ഞെടുത്തു.
ചടങ്ങിൽ പാമങ്ങാടൻ അഷ്റഫ് ,പുകയൂർ അഷ്റഫ് ,കൊളപ്പുറം അഷ്റഫ് , കെ.കെ. അഷ്റഫ് ,പി ടി അഷ്റഫ്, ഒ.പി അഷ്റഫ് എന്നിവർ സംസാരിച്ചു.


Post a Comment

0 Comments