Flash News

6/recent/ticker-posts

സൗദിയിൽ പുതിയ കൊറോണ കേസുകൾ കുത്തനെ വർദ്ധിച്ചു

Views സൗദിയിൽ പുതിയ കൊറോണ കേസുകൾ കുത്തനെ വർദ്ധിച്ചു 


 

ഏറേ നാളുകളായി വളരെ കുറഞ്ഞ എണ്ണം മാത്രം പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് സമീപ ദിവസങ്ങളിലായി സൗദിയിലെ പുതിയ കൊറോണ കേസുകളിൽ കുത്തനെ വർദ്ധനവ് രേഖപ്പെടുത്തി.

കഴിഞ്ഞ ചൊവ്വാഴ്ച പുതിയ കേസുകൾ 65 ആയിരുന്നെങ്കിൽ ഇന്ന് പുതിയ കേസുകൾ 146 ആയാണു വർദ്ധിച്ചിട്ടുള്ളത്.

രോഗമുക്തരേക്കാൾ കൂടുതൽ രോഗികളാണെന്നതിനാൽ ആക്റ്റീവ് കേസുകൾ വീണ്ടും ഉയർന്ന് ഇപ്പോൾ 1946 ൽ എത്തിയിട്ടുണ്ട്.
 
അതേ സമയം എല്ലാവരും വാക്സിനേഷൻ പൂർത്തീകരിക്കാനും പ്രതിരോധ നടപടികൾ പാലിക്കുന്നതിൽ ശ്രദ്ധ ചെലുത്താനും അധികൃതർ ആവർത്തിച്ച് ആഹ്വാനം ചെയ്തു.

നിലവിൽ 31 പേരാണു സൗദിയിൽ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 കൊറോണ മരണം രേഖപ്പെടുത്തി.


Post a Comment

0 Comments