Flash News

6/recent/ticker-posts

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള ചാർജ് ജനുവരി മുതൽ വർധിക്കും; പുതുക്കിയ നിരക്ക് അറിയാം

Views
ജനുവരി ഒന്നുമുതൽ എടിഎമ്മിൽ നിന്ന് പണം പിൻവിലക്കുന്നതിന് ഈടാക്കുന്ന നിരക്കുകൾ കുത്തനെ ഉയരും. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉയോഗിച്ച് നടത്താൻ ആകുന്ന സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ ആണ് അധിക തുക ഈടാക്കുക.

അനുവദനീയമായ പരിധി കഴിഞ്ഞാൽ എടിഎം ഇടപാടുകൾക്കായി ഉപഭോക്താക്കൾ 2022 ജനുവരി മുതൽ കൂടുതൽ ചാർജ് നൽകേണ്ടി വരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ വിജ്ഞാപനത്തിലൂടെ അറിയിച്ചിരുന്നു. എടിഎമ്മുകളിൽ നിന്ന് ശ്രദ്ധിച്ച് പണം പിൻവലിച്ചില്ലെങ്കിൽ നിരക്ക് വര്‍ധന ഉപയോക്താക്കൾക്ക് ഭാരമാകുമെന്ന് ആര്‍ബിഐ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

നിലവിൽ, പ്രതിമാസ സൗജന്യ പരിധി കഴിഞ്ഞാൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഒരു ഇടപാടിന് 20 രൂപ എന്ന നിരക്കിൽ ഓരോ ഉപഭോക്താവും നൽകുന്നുണ്ട്. പുതിയ വിജ്ഞാപനമനുസരിച്ച് ഓരോ മാസവും ഒരു അധിക ഇടപാടിന് 1 രൂപ വീതം നിരക്ക് വർധിപ്പിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അതിനാൽ ഇനി മുതൽ സൗജന്യ പരിധിയ്‌ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപ വീതം നൽകണം.
_വേങ്ങര ഓൺലൈൻ_
ഈ നിരക്കുകൾ ഈടാക്കുന്നതിന് മുമ്പായി, എല്ലാ ബാങ്ക് ഉപഭോക്താക്കൾക്കും അവരുടെ സ്വന്തം ബാങ്കുകളിൽ അഞ്ച് സൗജന്യ എടിഎം ഇടപാടുകൾ നടത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ അനുവദിക്കുന്നുണ്ട്.

പണം ഇടപാടുകളും, മിനി സ്റ്റേറ്റ്മെന്റ് എടുക്കൽ, ബാലൻസ് പരിശോധന തുടങ്ങിയ പണം ഇതര ഇടപാടുകളും ഉൾപ്പെടെയാണിത്. അതേ സമയം. മെട്രോ നഗരങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് മൂന്ന് സൗജന്യ ഇടപാടുകൾ ആണ് നടത്താൻ ആകുക. മെട്രോ ഇതര കേന്ദ്രങ്ങളിൽ അഞ്ച് ഇടപാടുകൾ വരെ നടത്താം.ഇതിന് മുമ്പ്, ഏഴ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം 2021 ഓഗസ്റ്റിലാണ് ആർബിഐ അവസാനമായി ഇടപാട് പരിധി വർദ്ധിപ്പിച്ചത്


Post a Comment

0 Comments