Flash News

6/recent/ticker-posts

രാജ്യത്ത് തുണിത്തരങ്ങളുടെ ജിഎസ്ടിയില്‍ തല്‍ക്കാലം വര്‍ധനയില്ല

Views


ന്യൂഡല്‍ഹി: രാജ്യത്ത് തുണിത്തരങ്ങളുടെ ജിഎസ്ടി അഞ്ച്
ശതമാനത്തില്‍തന്നെ തുടരുമെന്നും തല്‍ക്കാലം വര്‍ധന നടപ്പാക്കേണ്ടെന്നും ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ജനുവരി ഒന്നുമുതല്‍ ജിഎസ്ടി നിരക്ക് അഞ്ചില്‍നിന്ന് 12 ശതമാനമായി ഉയര്‍ത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. വ്യാപാരികളില്‍നിന്നും ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന്
തീരുമാനം മാറ്റുകയായിരുന്നു.

അതേസമയം, 1000 രൂപക്ക് മുകളിലുള്ള ചെരുപ്പുകളുടെ വില ജനുവരി ഒന്നുമുതല്‍ വര്‍ധിക്കും. വിലവ്യത്യാസമില്ലാതെ എല്ലാ തുണിത്തരങ്ങള്‍ക്കും പാദരക്ഷകള്‍ക്കും 12 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താനാണ് സെപ്റ്റംബര്‍ 17ന് ചേര്‍ന്ന ഡിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചിരുന്നത്. നിലവില്‍ 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങള്‍ക്ക് അഞ്ച് ശതമാനവും അതിനുമുകളിലുള്ളവക്ക് 12 ശതമാനവുമാണ് ജിഎസ്ടി ഏര്‍പ്പെടുത്തിയിട്ടുള്ളത്.

വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക ജിഎസ്ടി കൗണ്‍സില്‍ ടെക്‌സ്‌റ്റൈല്‍ മേഖലയിലെ നിരക്ക് വര്‍ധന മാത്രമാണ് ചര്‍ച്ചചെയ്തത്. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗംചേര്‍ന്നത്.



Post a Comment

0 Comments