Flash News

6/recent/ticker-posts

തിരിച്ചടവ് മുടങ്ങിയ സ്വർണ്ണപ്പണയ വായ്പയിൽ, ഉരുപ്പടികൾ ലേലം ചെയ്യുകയാണെങ്കിൽ ഉപഭോക്താവിന് ലഭിക്കേണ്ട അവകാശങ്ങൾ...

Views
തിരിച്ചടവ് മുടങ്ങിയ സ്വർണ്ണപ്പണയ വായ്പയിൽ,  ഉരുപ്പടികൾ ലേലം ചെയ്യുകയാണെങ്കിൽ   ഉപഭോക്താവിന് ലഭിക്കേണ്ട അവകാശങ്ങൾ...

സ്വർണ്ണം പണയം വച്ചിരിക്കുന്ന NBFC (Non Banking Finance Company - Approved by Reserve Bank of India) സ്വർണ്ണ പണ്ടങ്ങൾ ലേലം ചെയ്യുകയാണെങ്കിൽ  താഴെ പറയുന്ന റിസർവ് ബാങ്ക് നിർദേശങ്ങൾ പിൻതുടരേണ്ടതാണ്:

1. സ്വർണ്ണപ്പണയ ലേലത്തെക്കുറിച്ച് രണ്ടു പത്രങ്ങളിലെങ്കിലും പരസ്യം നൽകേണ്ടതാണ്.

2. കഴിഞ്ഞ 30 ദിവസത്തിനുള്ളിലെ 22 കാരറ്റ് സ്വർണത്തിന്റെ ശരാശരി വിലയുടെ 85% റിസർവ് പ്രൈസ് ആയി എടുക്കേണ്ടതാണ്.

3. സ്വർണ്ണ പണയ ലേലം നടത്തേണ്ടത് പണയ സ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലത്ത് തന്നെ ആയിരിക്കണം. അതായത് തിരുവനന്തപുരത്തെ ബ്രാഞ്ചിൽ വച്ചിരിക്കുന്ന സ്വർണ്ണം ലേലം ചെയ്യേണ്ടത് കോട്ടയത്തെ ഹെഡ് ഓഫീസിൽ ആയിരിക്കരുത്.

4. സ്വർണ്ണപ്പണയ ലേലം നടക്കുന്നതിന് 21 ദിവസം മുമ്പ് ഉപഭോക്താവിനെ രേഖാമൂലം അറിയിക്കേണ്ടതുണ്ട്.

5. ലേലത്തിനു മുമ്പ്  കുടിശ്ശിക തീർത്ത് സ്വർണ്ണം തിരിച്ചെടുക്കുവാനുള്ള അവകാശം ഉപഭോക്താവിനുണ്ട്.

6. ലേലത്തിനു ശേഷം കുടിശിക കഴിഞ്ഞ് ബാക്കിയുള്ള പണം  തിരിച്ചു നൽകേണ്ടതാണ്. ലേല തുകയെ കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താവിന് കൈമാറേണ്ടതാണ്.

മേൽ പറഞ്ഞ കാര്യങ്ങളിൽ അപാകത ഉണ്ടായാൽ സ്ഥാപനത്തിനെതിരെ അതാത് ജില്ലകളിലുള്ള ഉപഭോക്ത കമ്മീഷനെ സമീപിക്കാവുന്നതാണ്. അതല്ലെങ്കിൽ നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾക്കെതിരെയുള്ള പരാതികൾ സ്വീകരിക്കുന്ന ഓംബുഡ്സ്മാന് പരാതി  നൽകാവുന്നതാണ്. 
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.


Post a Comment

0 Comments