റിയാദ് : ഉംറ കർമ്മങ്ങൾ നിർവഹിക്കാൻ മക്കയിലേക്ക് പോകുന്നതിനിടെ വാഹനം അപകടത്തിൽ പെട്ട് കുടുംബത്തിലെ നാല് പേർക്ക് ദാരുണ മരണം.റിയാദ് - അൽ ഖുവൈയ്യ റോഡിൽ ഈജിപ്ത് കുടുംബമാണ് ദാരുണമായി വാഹനാപകടത്തിൽ പെട്ടത്.
മാതാപിതാക്കളോടൊപ്പം 5 മക്കളും അടങ്ങുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്.മറ്റ് 3 കുട്ടികൾക്കും അപകടത്തിൽ പറിക്കേറ്റിട്ടുണ്ട്.ഇവരിൽ രണ്ട് പേർ ഇപ്പോഴും അൽ ഖുവൈയ്യ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.അഞ്ചാമത്തെ മകന്റെ നില ഗുരുതരമായതിനാൽ റിയാദിലെ കിംഗ് സൽമാൻ ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും പരിക്കേറ്റ കുട്ടികളുടെ അവസ്ഥ നിരീക്ഷിക്കാനും ഈജിപ്ഷ്യൻ മാൻപവർ മന്ത്രി മുഹമ്മദ് സഫാൻ നിർദ്ദേശം നൽകി.
വിദേശത്തുള്ള ഈജിപ്ഷ്യൻ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള മന്ത്രലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി, മരണപ്പെട്ട ഈജിപ്ഷ്യൻ പൗരന്റെ കുടിശ്ശിക സംരക്ഷിക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യുന്നതിന് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
0 Comments