Flash News

6/recent/ticker-posts

മുളക്പൊടിയും മഞ്ഞൾപൊടിയും, മല്ലിപൊടിയും ഒന്നും ഇല്ലാതെ, അടിപൊളി ടേസ്റ്റ് ഇൽ ഒരു chicken കറി! കശുവണ്ടി ഉള്ളിയുമൊക്കെ അരച്ച് ചേർത്ത്, നല്ല thick ഗ്രേവിയോട് കൂടിയ അഫ്ഗാനി ചിക്കൻ

Views
മുളക്പൊടിയും മഞ്ഞൾപൊടിയും, മല്ലിപൊടിയും ഒന്നും ഇല്ലാതെ, അടിപൊളി ടേസ്റ്റ് ഇൽ ഒരു chicken കറി! കശുവണ്ടി ഉള്ളിയുമൊക്കെ അരച്ച് ചേർത്ത്, നല്ല thick ഗ്രേവിയോട് കൂടിയ അഫ്ഗാനി ചിക്കൻ



ചേരുവകൾ :

(1) ചിക്കൻ പീസ്സ് 750 gm
(2) സവാള 2 medium
വെളുത്തുള്ളി അല്ലി 15( ചെറുത് )
പച്ചമുളക് ( അധികം എരിവില്ലാത്തതു ) 2or 3
ഇഞ്ചി 1" കഷണം
കുരുമുളക് 3/4 tsp
കശുവണ്ടി 10 എണ്ണം
ഗരം മസാല 3/4 tsp
നല്ലജീരകം 3/4 tsp
തൈര് 2 1/2 tbsp
Salt പാകത്തിന്
ഒരു പകുതി ചെറുനാരങ്ങയുടെ നീര് 
കസൂരി മേത്തി (ഉണങ്ങിയ ഉലുവയില ) 3/4 tsp
(3) Oil 2 tbsp

മൂപ്പിക്കാനുള്ള ചേരുവകൾ :
(4.) ഗ്രാമ്പു 3
 കറുവപ്പട്ട 1/2" കഷണം
 ഏലക്ക 2
 കുരുമുളക് 1/2 tsp

തയാറാക്കുന്ന വിധം :  രണ്ടാമത്തെ ചേരുവകൾ നന്നായി അരച്ച് ചിക്കനിൽ പുരട്ടി ഒരു മണിക്കൂർ മൂടി വെക്കുക.. ശേഷം ഒരു പാനിൽ oil ഒഴിച്ച്  chicken കഷ്ണങ്ങൾ  ( ബാക്കി മസാല മാറ്റിവെക്കണം ) ചെറുതായി fry ചെയ്തെടുക്കുക.
Chicken കഷ്ണങ്ങൾ മാറ്റിയ ശേഷം അതെ ഓയിലിൽ ( പൊരിച്ചതിന്റെ മസാല പാനിൽ ഉണ്ടാവും, കൊഴപ്പമില്ല ) മൂപ്പിക്കാനുള്ളത് ചേർത്ത് മൂക്കുമ്പോൾ മാറ്റിവെച്ച അരപ്പ് ചേർത്തിളക്കി 1/2 cup വെള്ളവും ചേർത്ത് നന്നായി തിളക്കുമ്പോൾ chicken pieces ചേർത്ത്, ചെറുതീയിൽ 10 മിനിറ്റ് വേവിക്കുക നല്ല tasty അഫ്ഗാനി chicken റെഡി! കശുവണ്ടി വിതറി അലങ്കരിക്കാം 


Post a Comment

0 Comments