ചീസി ആലൂ ബൻ/ Stuffed Bun/നല്ല അടിപൊളി സ്റ്റഫ്ഡ് ബൻ തയ്യാറാക്കാൻ ഇത്ര എളുപ്പമാണോ??/ ഇതു പോലെ ഒരു ബൻ തയ്യാറാക്കിയാൽ പ്ലേറ്റ് കാലി ആവുന്ന വഴി അറിയില്ല
ചേരുവകൾ
1. ബൻ തയ്യാറാക്കാൻ ആവശ്യമുള്ള ചേരുവകൾ
മൈദ പൊടി - 2 കപ്പ്
ഉപ്പ് -1/2 ടീസ്പൂൺ
പഞ്ചസാര -2 ടേബിൾസ്പൂൺ
യീസ്റ്റ് - 1 ടീസ്പൂൺ
പാൽ -3/4 കപ്പ് +2 ടേബിൾസ്പൂൺ
2. സ്റ്റഫിങ് തയ്യാറാകാൻ ആവശ്യമുള്ള ചേരുവകൾ
ഉരുളകിഴങ്ങ് -6 എണ്ണം
ചെറിയ ജീരക പൊടി - 1/2 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
ഉണക്ക മാങ്ങാ പൊടി ( ആംചൂർ ) -1/2 ടീസ്പൂൺ
ചാട്ട് മസാല പൊടി -1/2 ടീസ്പൂൺ
കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ
മല്ലി ഇല -2 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ചീസ് ചിരവിയത് -1&1/2 കപ്പ്
ബട്ടർ / എണ്ണ - ആവശ്യത്തിന്
തയ്യാറാകുന്ന വിധം
ഇളം ചൂടുള്ള പാലിൽ യീസ്റ്റും പഞ്ചസാരയും ചേർത്ത് ഇളക്കുക. ഈ മിഷ്രുതം പൊങ്ങാനായി 10 മിനിറ്റ് മാറ്റി വെക്കുക.
ഒരു പാത്രത്തിൽ മൈദ പൊടിയും, ഉപ്പും, യീസ്റ്റിന്റെ മിഷ്രുതം ചേർത്ത് കുഴച്ചെടുക്കുക. ഈ മാവ് പൊങ്ങാനായി 1-2 മണിക്കൂർ അടച്ച് മാറ്റി വെക്കുക.
ഉരുളകിഴങ്ങ് പുഴുങ്ങി, തൊലി കളഞ് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ജീരക പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആംചൂർ, ചാട്ട് മസാല, മുളക് പൊടി, ഉപ്പ്, മല്ലി ഇല, ചീസ് എന്നിവ ചേർത്ത് കുഴച്ചെടുക്കുക. ഈ കൂട്ട് രണ്ടായി ഭാഗിച്ചെടുക്കുക.
പൊങ്ങി വന്ന മാവ് രണ്ടായി ഭാഗിച്ചെടുക്കുക.അപ്പോൾ രണ്ട് ബൻ തയ്യാറാക്കാനുള്ള മാവ് തയ്യാർ.
ചപ്പാത്തി പലകയിൽ ചെറുതായി പരത്തി ഉരുളകിഴങ്ങ് കൂട്ട് വെച്ച് ഉരുട്ടി എടുക്കുക. ഇത് 1 ഇഞ്ച് കനത്തിൽ പരത്തി എടുക്കുക.
ഒരു ഫ്രയിങ് പാൻ ചൂടാക്കി ബട്ടർ /എണ്ണ പുരട്ടി കൊടുക്കുക. പരത്തിയ ബൻ പാനിലേക്ക് വെച്ചുകൊടുക്കുക. ബന്നിന്റെ മുകളിൽ butter/ എണ്ണ പുരട്ടുക. അടച്ച് വെച്ച് ചെറു തീയിൽ വേവിച്ചെടുക്കുക. ബന്നിന്റെ രണ്ടു വശവും തിരിച്ചും മറിച്ചും കൊടുത്ത് നന്നായി മൊരിച്ചെടുക്കുക.
ഓവനിൽ ബേക്ക് ചെയ്യുന്നവർ ബന്നിന്റെ മുകളിൽ പാൽ അല്ലെങ്കിൽ മുട്ട അടിച്ചത് പുരട്ടി 180 ഡിഗ്രി സെന്റിഗ്രെഡിൽ 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.
നല്ല കിടുക്കാച്ചി രുചിയുള്ള ചീസി ആലൂ ബൻ തയ്യാർ. ചെറു ചൂടോടെ ഈ ബൻ കഴിക്കാവുന്നതാണ്
0 Comments