Flash News

6/recent/ticker-posts

കോഴിക്കോട് നിന്നും സഊദിയിലേക്ക് 11 മുതൽ സർവ്വീസുകൾ

Views
കരിപ്പൂർ : സൗദി അറേബ്യയുമായി പുതിയ എയർ ബബ്ൾ കരാർ നിലവിൽ വന്നതോടെ സർവീസുകൾ ആരംഭിക്കുന്നു.കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ജനുവരി 11 മുതലാണ് സർവീസുകൾ  തുടങ്ങുന്നത്.സൗദിയിലെ ഫ്ലൈ നാസും ഇന്ത്യയിലെ ഇൻ ഡിഗോയുമാണ് തുടക്കത്തിൽ സർവീസ് നടത്തുക.ഫ്ലൈ നാസ് റിയാദിലേക്കും ഇൻഡിഗോ ജിദ്ദ,ദമാം എന്നിവടങ്ങളിലേക്കുമാണ് സർവീസ്.

ചൊവ്വ,വെള്ളി,ഞായർ ദിവസങ്ങളിലായി റിയാദ് സെക്ടറിൽ ആഴ്ചയിൽ മൂന്ന് സർവീസാണ് ഫ്‌ളൈനാസ് നടത്തുക.രാവിലെ 7.30 ന് റിയാദിൽ നിന്നെത്തുന്ന വിമാനം 8.30 ന് മടങ്ങും.ജിദ്ദ,ദമാം,മദീന,ജിസാൻ,അബഹ,അൽഹസ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് എല്ലാം ഈ സർവീസിന് കണക്ഷൻ വിമാനം ലഭിക്കുമെന്നും ഫ്ലൈ നാസ്  അധികൃതർ അറിയിച്ചു.


Post a Comment

0 Comments