Flash News

6/recent/ticker-posts

രണ്ട് ഡോസ് വാക്‌സിൻ എടുക്കാത്തവർക്കും 15 വയസിനു താഴെയുള്ളവർക്കും റിപ്പബ്ലിക് ദിന പരേഡ് കാണാൻ അനുവാദമില്ല

Views


ന്യൂഡല്‍ഹി: രണ്ടു ഡോസ് വാക്സിന്‍ എടുക്കാത്തവരെയും 15 വയസിന് താഴെയുള്ളവരെയും റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഡല്‍ഹി പൊലീസ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ജനുവരി 26 ന് രാജ്പഥില്‍ നടക്കുന്ന ചടങ്ങില്‍ മാസ്ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ എല്ലാ കോവിഡ് മാനദണ്ഡങ്ങളും നിര്‍ബന്ധമായും പാലിക്കണമെന്നും പൊലീസ് അറിയിച്ചു.

റിപ്പബ്ലിക് ദിന പരേഡിന്‍റെ വേദി സന്ദര്‍ശകര്‍ക്കായി രാവിലെ 7 മണി മുതല്‍ തുറക്കുമെന്ന് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. പാര്‍ക്കിങ് പരിമിതമായതിനാല്‍ സന്ദര്‍ശകരോട് കാര്‍പൂള്‍ അല്ലെങ്കില്‍ ടാക്സി ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. ഓരോ പാര്‍ക്കിങ് കേന്ദ്രങ്ങളിലും റിമോട്ട് നിയന്ത്രണത്തിലുള്ള കാര്‍ ലോക്ക് കീകള്‍ നിക്ഷേപിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കും.

പരേഡ് കാണാന്‍ വരുന്നവര്‍ നിര്‍ബന്ധമായും സാധുതയുള്ള തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെക്കേണ്ടതുണ്ട്. അടുത്തിടെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ യു.എ.വികള്‍, പാരാഗ്ലൈഡറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവ പറത്തുന്നത് നിരോധിച്ചിരുന്നു.

71 ഡി.സി.പിമാരും 213 എ.സി.പിമാരും 753 ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടെ 27,723 പൊലീസുകാരെ സുരക്ഷാ ചുമതലകള്‍ക്കായി ഡല്‍ഹിയില്‍ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പബ്ലിക് ദിനം കണക്കിലെടുത്ത് തീവ്രവാദ വിരുദ്ധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന പറഞ്ഞു. തീവ്രവാദ വിരുദ്ധ നടപടികളുടെ ഭാഗമായി വാഹനങ്ങള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ പരിശോധകള്‍ ശക്തമാക്കും.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ തീവ്രവാദ വിരുദ്ധ നടപടികള്‍ ഊര്‍ജിതമാക്കിയതായും കമ്മീഷണര്‍ അവകാശപ്പെട്ടു. പൊതുജനങ്ങള്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാന്‍ ഗതാഗത ക്രമീകരണങ്ങളെക്കുറിച്ചും റൂട്ടുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക നിയന്ത്രണങ്ങളെക്കുറിച്ചുമുള്ള മാര്‍ഗരേഖ ഇതിനോടൊപ്പം നല്‍കിയിട്ടുണ്ട്.



Post a Comment

0 Comments