Flash News

6/recent/ticker-posts

ഏറ്റുമാനൂരില്‍ കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞു; 30-ലേറെ പേര്‍ക്ക് പരിക്ക്

Views
കോട്ടയം : എം.സി. റോഡിൽ ഏറ്റുമാനൂർ അടിച്ചിറ ഭാഗത്ത് കെ.എസ്.ആർ.ടി.സി.ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 30-ലേറെ യാത്രക്കാർക്ക് പരിക്ക്. ചൊവ്വാഴ്ച പുലർച്ചെ 2.30-ഓടെ ആയിരുന്നു അപകടം.തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴി മാട്ടുപ്പെട്ടിക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ഏറ്റുമാനൂർ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. അപകടത്തെത്തുടർന്ന് എം.സി.റോഡിൽ ഗതാഗതം അൽപ്പനേരം സ്തംഭിച്ചു.അപകടകാരണം വ്യക്തമല്ല. പരിക്കേറ്റ യാത്രക്കാരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




Post a Comment

0 Comments