Flash News

6/recent/ticker-posts

മൂന്നാം തരംഗം അതിരൂക്ഷം: 24 മണിക്കൂറിനിടെ രാജ്യത്ത് 90,928 പേർക്ക് കൂടി കൊവിഡ്

Views രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 90,928 പേർക്ക് കൂടി കൊവിഡ്. കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് കൊവിഡ് പ്രതിദിന കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യമുണ്ടാകുന്നത്. ഡിസംബർ അവസാന വാരം പതിനായിരത്തിനടുത്ത് മാത്രമാണ് പ്രതിദിന വർധനവുണ്ടായിരുന്നതെങ്കിൽ നിലവിൽ ഒരു ലക്ഷത്തിനടുത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്

19,206 പേർ ഒരു ദിവസത്തിനിടെ രോഗമുക്തരായി. 325 പേർ മരിച്ചു. ടിപിആർ നിരക്ക് 6.43 ആയി ഉയർന്നു. നിലവിൽ 2,85,401 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്. 

രാജ്യത്ത് ഇതിനോടകം 3,43,41,009 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 4,82,876 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഒമിക്രോൺ രോഗികളുടെ എണ്ണവും ഉയരുകയാണ്. 2630 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്.



Post a Comment

1 Comments

  1. മധുരമനോഹരമനോജ്ഞചൈനീസ് സഖാക്കളുടെ രഹസ്യശേഖരത്തിൽ ഇനിയെത്രതരം മാരകവൈറസുകൾ ബാക്കിയുണ്ട് ആവോ ?. ലോകജനതയ്ക്ക് ചൈനീസ് കമ്യുണിസത്തിന്റെ ഉപഹാരം കൊള്ളാം .

    ReplyDelete