Flash News

6/recent/ticker-posts

എട്ടാം ക്ലാസുകാരന്റെ ഓൺലൈൻ ഗെയിം കളി; പിതാവിന് നഷ്ട്ടമായത് 7123 രൂപ

Views

മങ്കട: എട്ടാം ക്ലാസുകാരനായ മകന്‍റെ ഓണ്‍ലൈന്‍ ഗെയിം ഭ്രമത്തില്‍ പിതാവിന്‍റെ അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ടത് 7123 രൂപ.അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചതായി ഫോണില്‍ മെസേജ് വന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഉച്ചക്ക് മുതല്‍ രാത്രി എട്ട് വരെയുള്ള സമയത്തിനിടയില്‍ 14 തവണയായി എസ്‌.ബി.ഐ അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.

തുടര്‍ന്ന് എസ്.ബി.ഐ മങ്കട ബ്രാഞ്ച്, മങ്കട പൊലീസ്, സൈബര്‍ സെല്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കി. ഗെയിം കളിച്ചതിന്‍റെ പേരിലാണ് പണം പോയതെന്ന് എസ്.ബി.ഐയില്‍നിന്ന് സൂചന ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മകന്‍റെ ഗെയിം ഭ്രമത്തെക്കുറിച്ച്‌ മനസ്സിലായത്.

എ.ടി.എം പിന്‍ ഉപയോഗിച്ചാണ് ഗെയിം കളിച്ചത്. എ.ടി.എം കാര്‍ഡ് ഉണ്ടെങ്കിലും പിതാവ് ഇതുവരെ ഉപയോഗിച്ചിട്ടില്ല. നെറ്റ് ബാങ്കിങ് വഴിയാണ് ഇടപാടുകള്‍ നടത്താറുള്ളതെന്ന് പറയുന്നു. മങ്കടയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് പിതാവ്.


Post a Comment

0 Comments