Flash News

6/recent/ticker-posts

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ചത്തേക്ക് മാറ്റി; അതുവരെ അറസ്റ്റുണ്ടാകില്ല

Views
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും​ മാറ്റി. ബുധനാഴ്ച ഹരജി വീണ്ടും പരിഗണിക്കും
അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന്‍റെ ആവശ്യ പ്രകാരമാണ് ജസ്റ്റിസ് പി. ഗോപിനാഥാണ് ഹരജി മാറ്റിവെച്ചത്.

ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപ്​ വാദിക്കുന്നത്​. അപായപ്പെടുത്താൻ ഗൂഢാലോചനയെന്ന കേസ് പൊലീസിന്‍റെ കള്ളക്കഥയാണെന്നും മുൻകൂർ ജാമ്യം തേടിയുള്ള ഹരജിയിൽ ദിലീപ്​ ചൂണ്ടിക്കാട്ടിയിരുന്നു.


Post a Comment

0 Comments