Flash News

6/recent/ticker-posts

തക്കാളി മിഠായി

Views
 
                 തക്കാളി മിഠായി




ഇന്ന് തക്കാളി കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന മിഠായിയുടെ റെസിപ്പി നോക്കിയാലോ..


ആവശ്യമായ ചേരുവകൾ


_തക്കാളി - 2 എണ്ണം_

_പഞ്ചസാര - 1/2 കപ്പ്‌_

_കോൺഫ്ലോർ - 3 ടേബിൾ സ്പൂൺ_


തയ്യാറാക്കുന്ന വിധം


▪ _ആദ്യം ചൂട് ഉള്ള വെള്ളത്തിൽ തക്കാളി ഇട്ടതിനു ശേഷം ഒരു 5 മിനിറ്റ് കഴിയുമ്പോൾ അതിന്റെ തൊലി കളയുക._

▪ _ഇനി ആ തക്കാളി മിക്സിയിൽ നല്ലതുപോലെ അരച്ച് എടുക്കുക._

▪ _ഒരു ബൗളിൽ കുറച്ചു വെള്ളം കോൺഫ്ലോർ ചേർത്ത് കട്ട ഇല്ലാതെ കലക്കി എടുക്കുക._

▪ _ഒരു പാൻ അടുപ്പിൽ വെച്ചു ചൂടാക്കുക അതിലേക്കു തക്കാളി അരച്ചതും പഞ്ചസാരയും ചേർത്ത് കൊടുക്കാം._

▪ _ഇനി ഇത് നന്നായി ചൂടായി പഞ്ചസാര ഒക്കെ അലിഞ്ഞു കഴിയുമ്പോൾ കോൺഫ്ലോർ കലക്കിയത് ചേർത്ത് കൊടുക്കാം._

▪ _ചെറു തീയിൽ വെച്ചു എല്ലാം നന്നായി ഇളക്കി കൊടുത്തു കൊണ്ട് ഇരിക്കുക._

▪ _പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പാകം ആകുമ്പോൾ നെയ്യ് അല്ലെങ്കിൽ എണ്ണ പുരട്ടിയ ഒരു പാത്രത്തിലേക്ക് മാറ്റുക._

▪ _തണുത്തു കഴിയുമ്പോൾ ഇഷ്ടമുള്ള ഷേപ്പ് ആക്കി ഇത് മുറിച്ചു എടുക്കുക._

▪ _അലങ്കാരത്തിനായി കുറച്ചു ടെസ്സിക്കേറ്റഡ് കോക്കനട്ട് അതിനേറെ മുകളിൽ തൂകി കൊടുക്കാം._





Post a Comment

0 Comments