Flash News

6/recent/ticker-posts

ഒരു തവണ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയാല്‍ പത്ത് ലക്ഷം രൂപ; ലോകത്തെ 'ബേബി ഫാക്ടറി'യായി യുക്രെയ്ൻ

Views
നിങ്ങൾ 18-നും 35-നും ഇടയിൽ പ്രായമുള്ളവരാണോ? നിങ്ങൾക്ക് ആരോഗ്യമുള്ള മക്കളുണ്ടോ? നിങ്ങൾ ശാരീരികമായും മാനസികമായും ഫിറ്റ് ആണോ? നിയമം അനുസരിക്കുന്നവരാണോ?' യുക്രെയ്നിലെ ബസുകളിലും മെട്രോകളിലും സ്ഥാപിച്ച ഗർഭപാത്രം വാടകയ്ക്ക് നൽകുന്ന പ്രശസ്തമായ ഒരു കമ്പനിയുടെ പരസ്യ ബോർഡുകളാണിത്. വൈകാരികമായി ഒരുപാട് കയറ്റിറക്കങ്ങളിലൂടെ കടന്നുപോകുന്ന മാതൃത്വത്തെ വ്യവസായമായി മാറ്റിയിരിക്കുകയാണ് യുക്രെയ്ൻ.

ഗർഭപാത്രം വാടകയ്ക്ക് നൽകുന്ന സ്ത്രീകൾക്ക് ഒരു പ്രസവത്തിന് എട്ടു ലക്ഷത്തോളം രൂപയാണ് ഒരു കമ്പനി നൽകുക. അതു മാത്രമല്ല, ഓരോ മാസവും 19,000 രൂപ എന്ന നിരക്കിൽ ഒമ്പതു മാസം സ്റ്റൈപ്പന്റും നൽകും. അതായത്, യുക്രെയ്നിലെ ശരാശരി വാർഷിക ശമ്പളത്തിന്റെ മൂന്നിരട്ടിയിലധികം തുകയാണ് ഒരു വാടക ഗർഭ ധാരണത്തിന് ലഭിക്കുക.

2002-ലാണ് യുക്രെയ്നിൽ വാടക ഗർഭധാരണം നിയമവിധേയമാക്കിയത്. അന്നു മുതൽ നിരവധി വിദേശ ദമ്പതികളാണ് ഒരു 'കുഞ്ഞിക്കാല്' കാണാൻ രാജ്യത്ത് എത്തുന്നത്. 22 ലക്ഷത്തോളം രൂപയാണ് ഒരു കുഞ്ഞിനായി ഇവർക്ക് ചെലവു വരിക


Post a Comment

0 Comments