Flash News

6/recent/ticker-posts

വിദേശത്ത് നിന്ന് എത്തുന്നവരുടെ ക്വാറന്‍റീൻ തീരുമാനം റദ്ദാക്കണം- പ്രവാസി വെൽഫയർ ഫോറം

Views
 വിദേശത്ത് നിന്ന് നാട്ടിലെത്തുന്ന എല്ലാവർക്കും ഏഴുദിവസത്തെ കോറന്റീൻ നിർബന്ധമാക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ തീരുമാനം റദ്ദാക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡണ്ട്  റസാഖ് പാലേരി 

വിദേശത്ത് നിന്ന് വരുന്നവർ  എല്ലാവരും   വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റുകളും  48 മണിക്കൂറിനുള്ളിൽ പി.സിആർ നെഗറ്റീവ് റിസൽട്ടുമായിട്ടുമാണ് യാത്ര പുറപ്പെടുന്നത്.

 കേരളത്തിൽ എത്തിയ ശേഷം എയർപോർട്ടുകളിൽ നിന്ന് ഇപ്പോൾതന്നെ കോവിഡ് ടസ്റ്റ് നടത്തി റിസൾട്ട് പോസ്റ്റീവ് ആകുന്നവർക്ക് കോറ ന്റീൻ നിർബന്ധമാക്കുന്നുണ്ട്.
 ഇതാണ് പല രാജ്യങ്ങളിലുമുളള രീതി .  

ഇതിനു പകരം എല്ലാവർക്കും ഏഴ് ദിവസത്തെ  ക്വാറന്‍റീനും ശേഷം ടെസ്റ്റും നിർബന്ധമാക്കുന്നത് 
പ്രവാസികളോട് സർക്കാർ ചെയ്യുന്ന അനീതിയാണ് .  

 കേറാറോണാ മൂലം ഏറെ പ്രയാസത്തിലായ മലയാളികളുൾപ്പെടെ യുള്ള പ്രവാസികൾ സാധാരണ നിലയിലേക്കെത്തുമ്പോൾ നാട്ടിലേക്ക് വരാനും മറ്റും സൗകര്യമൊരുങ്ങുമ്പോഴാണ് ഇടിത്തീ പോലെ ഈ തീരുമാനം  ഉണ്ടാകുന്നത് .

 കേറോണയുടെ ആദ്യ ഘട്ടത്തിലുണ്ടായ മുഴുവൻ പ്രതിസന്ധികളും ഇതോടെ തിരിച്ചു വരുമെന്നാണ് പ്രവാസി സമൂഹത്തിന്റെ ആശങ്ക. അതിനാൽ ഈ തീരുമാനം എത്രയും പെട്ടന്ന്  പിൻവലിക്കാൻ കേന്ദ്ര സർക്കാറുകൾ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.


Post a Comment

0 Comments