Flash News

6/recent/ticker-posts

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ സിഎം ഇബ്രാഹിം കോൺഗ്രസ് വിട്ടു

Views മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സിഎം ഇബ്രാഹിം പാർട്ടി വിട്ടു. ബികെ ഹരിപ്രസാദിനെ കർണാടക പ്രതിപക്ഷ നേതാവായി നിയമിച്ച തീരുമാനത്തിൽ പ്രതിഷേധിച്ചാണ് രാജി. കോൺഗ്രസ് തന്നെ അവഗണിച്ചെന്നും ഇനിയും പാർട്ടിയിൽ നിൽക്കുന്നതിൽ അർഥമില്ലെന്നും സിഎം ഇബ്രാഹിം പ്രതികരിച്ചു

കോൺഗ്രസ് സ്വയം നശിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ദിരാ ഗാന്ധിയുടെയും നെഹ്‌റുവിന്റെയുമൊക്കെ കാലത്ത് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയായിരുന്നു. എന്നാൽ ഇന്ന് പണമില്ലാത്തവർക്ക് പാർട്ടിയിൽ പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും ഇബ്രാഹിം ആരോപിച്ചു

2008ൽ ജനതാദളിൽ നിന്നാണ് ഇബ്രാഹിം കോൺഗ്രസിലേക്ക് വന്നത്. അതേസമയം സിഎം ഇബ്രാഹിം വരികയാണെങ്കിൽ അദ്ദേഹത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുമെന്ന് ജനതാദൾ നേതാവ് കുമാരസ്വാമി പറഞ്ഞു.
 



Post a Comment

0 Comments