Flash News

6/recent/ticker-posts

കുഞ്ഞിനെ കവര്‍ന്നത് വില്‍ക്കാനെന്ന് പ്രതി നീതു; മുൻപും തട്ടിപ്പിന് ശ്രമം കേസില്‍ ഒരാള്‍ കൂടി പിടിയില്‍.

Views
കോട്ടയം: മെഡിക്കൽ കോളജിൽനിന്ന് നവജാത ശിശുവിനെ കടത്തിയത് കളമശേരി സ്വദേശിനി നീതു കുഞ്ഞിനെ വിറ്റ് സാമ്പത്തിക ബാധ്യത തീർക്കുകയായിരുന്നു ലക്ഷ്യമെന്നു പ്രതിയുടെ മൊഴി; സംഭവത്തിന് പിന്നിൽ റാക്കറ്റ് പ്രവർത്തിക്കുന്നതായി സംശയിക്കുന്നുവെന്ന് മന്ത്രി വി. എൻ വാസവൻ

കളമശ്ശേരി സ്വദേശിനി നീതുവാണ് നവജാതശിശുവിനെ അമ്മയുടെ പക്കൽനിന്ന് തട്ടിയെടുത്തത്. നീതുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് മുൻപും സമാനമായ തട്ടിപ്പിന് പ്രതി മുതിർന്നിണ്ടെന്ന് പോലീസ് .

ആൺസുഹൃത്തിനെ ബ്ലാക്മെയിൽ ചെയ്യാനാണന്നും  സാമ്പത്തിക ബാധ്യത തീർക്കാൻ വിൽക്കാൻ ആണെന്നും നീതു കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത് പോലീസ്  കസ്റ്റഡിയിലുള്ള നീതു പരസ്പരബന്ധമില്ലാതെയാണ് സംസാരിക്കുന്നത്. കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ വിശദമായ ആസൂത്രണം നീതു നടത്തിയിരുന്നുവെന്നും വിവരങ്ങളുണ്ട്.

വ്യക്തിപരമായ ലക്ഷ്യത്തോടെയാണ് നീതു കുട്ടിയെ തട്ടിയെടുത്തതെന്ന് കോട്ടയം എസ്.പി ഡി. ശിൽപ വ്യക്തമാക്കി. പോലീസ് ഉണർന്ന് പ്രവർത്തിച്ചതിനാലാണ് കുട്ടിയെ കണ്ടെത്താനായതെന്നും എസ്.പി. കൂട്ടിച്ചേർത്തു.

കുട്ടിയെ കാണാനില്ല എന്ന വിവരം ലഭിച്ചതോടെ വണ്ടികളും ഹോട്ടലുകളും പരിശോധിക്കാൻ നിർദേശം നൽകിയിരുന്നു. അതേത്തുടർന്ന് സമീപത്തെ ലോഡ്ജിൽനിന്ന് ഒരു സ്ത്രീ കുഞ്ഞിനെ കൊണ്ടുവന്നു എന്നുള്ള ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു.

ഇവിടെ എത്തിയ പോലീസ് കുഞ്ഞിനെ രക്ഷപ്പെടുത്തി യുവതിയെ അറസ്റ്റ് ചെയ്തു. വ്യക്തിപരമായ കാരണത്താലാണ് ഇവർ ഇത് ചെയ്തത് എന്നാണ് പോലീസിനോട് പറഞ്ഞത്. കൂടുതൽ പരിശോധനകൾക്ക് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും ഡി. ശിൽപ പറഞ്ഞു.

അതേസമയം കേസിൽ ഒരാളെ കൂടെ പോലീസ് കസ്റ്റഡിയിലെടുത്തു. കാക്കനാട് സ്വദേശി ഇബ്രാഹിം ബാദുഷ എന്നയാളാണ് പിടിയിലായത്. നീതുവിനെ പല സമയത്തും സഹായിച്ചത് ഇയാളാണ് എന്നാണ് പോലീസ് പറയുന്നത്. ഇയാളെ എറണാകുളത്ത് നിന്നും കോട്ടയത്ത് കൊണ്ടുവരും. നീതു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.


Post a Comment

1 Comments

  1. ഈ തിരക്കഥ മാറ്റി എഴുതേണ്ടി വരും . ഒന്നുകിൽ മനോരോഗം അല്ലെങ്കിൽ സമൂഹത്താല്പര്യാർത്ഥം ചെയ്ത ദുരിതാശ്വാസപ്രവർത്തനം അങ്ങനെയെന്തെങ്കിലും മാറ്റി എഴുതിയേ തീരൂ .

    ReplyDelete