Flash News

6/recent/ticker-posts

കോവിഡ് വ്യാപനം; നിലവില്‍ ഗുരുതരമായ രോഗാവസ്ഥയ്ക്കും ഉയര്‍ന്ന തോതിലുള്ള മരണനിരക്കിനും ഇടയാക്കില്ല: ഐസിഎംആര്‍ മേധാവി

Views
ന്യൂഡൽഹി: നിലവിൽ ഇന്ത്യയിലെ കോവിഡ് വ്യാപനം ഗുരുതരമായ രോഗാവസ്ഥയ്ക്കും ഉയർന്ന തോതിലുള്ള മരണനിരക്കിനും ഇടയാക്കില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) മേധാവി ഡോ. ബൽറാം ഭാർഗവ. രാജ്യത്തെ വാക്സിൻ വിതരണം വളരെ പ്രയോജനകരമായെന്നും രണ്ടാം തരംഗത്തെ അപേക്ഷിച്ച് മരണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

'ഇന്ത്യയിൽ വാക്സിനേഷൻ മൂലം മരണങ്ങൾ കുറഞ്ഞു. മൂന്നാം തരംഗത്തിൽ കോവിഡ് ബാധിച്ചവർ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയുന്നതിനും വാക്സിനേഷൻ ഒരുപരിധിവരെ കാരണമായി. എന്നിരുന്നാലും അസുഖമുള്ളവർ ആരോഗ്യം നിരീക്ഷിക്കുകയും സങ്കീർണതകൾ ഒഴിവാക്കുകയും വേണം', അദ്ദേഹം കൂട്ടിച്ചേർത്തു.

മരണം തടയാൻ വാക്സിൻ സഹായിക്കുന്നു എന്നതിനാൽ വാക്സിനെടുക്കേണ്ടത് നിർബന്ധമാണ്. രാജ്യത്ത് 94% പേർ ആദ്യ ഡോസും 72% രണ്ടു ഡോസും എടുത്തവരാണ്. വീടുകളിൽ കോവിഡ് പരിശോധന നടത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ രണ്ടു ലക്ഷം ആളുകളാണ് ഇത്തരത്തിൽ പരിശോധന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് 16% ടിപിആർ എന്നത് വളരെ ഉയർന്ന നിരക്കാണെന്നും ഗോവയെപ്പോലെ ചില സംസ്ഥാനങ്ങളിൽ ഇത് 50%-ത്തിന് മുകളിലാണെന്നും നീതി ആയോഗ് അംഗം ഡോ.വി.കെ. പോൾ ചൂണ്ടിക്കാട്ടി. കോവിഡ് അണുബാധ തടയുന്നതിൽ വാക്സിനേഷനുള്ള പങ്ക് എടുത്തുപറഞ്ഞ ഡോ. പോൾ, വാക്സിൻ മരണനിരക്ക് വലിയ തോതിൽ കുറച്ചിട്ടുണ്ടെങ്കിലും മറ്റു രോഗങ്ങളുള്ളവരുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടി.


Post a Comment

0 Comments