Flash News

6/recent/ticker-posts

ബ്രെഡും പാൽപ്പൊടിയും ചേർത്തു ഈസി ഗുലാബ് ജാമുൻ.

Views

ബ്രെഡും പാൽപ്പൊടിയും ചേർത്തു 
ഈസി ഗുലാബ് ജാമുൻ. 


വേണ്ട ചേരുവകൾ :

ബ്രെഡ് ----------12 എണ്ണം 
പാൽപ്പൊടി -----2സ്പൂൺ(30ml spn)
പാൽ ---------1കപ്പ്‌ 
പഞ്ചസാര--------1കപ്പ്‌
വെള്ളം -------------2കപ്പ്
ഏലക്കായ-------6-7എണ്ണം 

ഓയിൽ-----വറുത്തു എടുക്കാൻ

തയ്യാറാക്കുന്ന വിധം :-

             ബ്രെഡിന്റെ സൈഡ് ബ്രൗൺ നിറം മുറിച്ചു മാറ്റുക. വെള്ള  ഭാഗം കൈ കൊണ്ട് പൊടിച്ചെടുക്കുക..അതിലേക്കു പാൽ കുറച്ച് കുറച്ച് ആയി ആവശ്യത്തിന് അനുസരിച്ചു ചേർത്ത് കുഴയ്ക്കുക. അതിലേക്കു 2 സ്പൂൺ പാൽപ്പൊടി കൂടെ ചേർത്തു നന്നായി കുഴച്ചു കുറച്ച് നേരം വെയ്ക്കുക

         അടിക്കട്ടിയുള്ള ഒരു പാത്രത്തിൽ 1കപ്പ്‌ പഞ്ചസാര ചേർത്ത് 2കപ്പ് വെള്ളവും  6-7 ഏലക്കായയും ചേർത്ത് പാനിയാക്കുക. നന്നായി കയ്യിൽ ഒട്ടുന്ന പാകത്തിൽ ആണ് വേണ്ടത്
         ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കുതിർത്തു വെച്ച ബ്രെഡ് ഓരോന്നായി ഉരുട്ടിഎടുത്തു ചൂടായ എണ്ണയിൽ ഇട്ട് വറത്തു കോരി ചൂടുള്ള പാനിയിലേക്ക്  ഇടുക.മിനിമം അരമണിക്കൂർ വെയ്ക്കുക. കൂടുതൽ വെച്ചാൽ നല്ലോണം സോഫ്റ്റ്‌ ആവും. പഞ്ചസാര പാനിയിൽ മുങ്ങി നിക്കുന്ന രീതിയിൽ വേണം കുതിർത്തു വെയ്ക്കാൻ.


Post a Comment

0 Comments