Flash News

6/recent/ticker-posts

അപേക്ഷകനും അയൽവാസിയും തമ്മിൽ അതിർത്തി തർക്കമുണ്ടെങ്കിൽ പുതിയ വീടിനു ഒക്കുപൻസി സർട്ടിഫിക്കറ്റ് കിട്ടുവാൻ തടസ്സമുണ്ടോ.?

Views
അപേക്ഷകനും അയൽവാസിയും തമ്മിൽ അതിർത്തി തർക്കമുണ്ടെങ്കിൽ പുതിയ വീടിനു ഒക്കുപൻസി സർട്ടിഫിക്കറ്റ് കിട്ടുവാൻ തടസ്സമുണ്ടോ.?


കൃഷ്ണൻകുട്ടി വീടുപണി തുടങ്ങിയപ്പോഴാണ് അയൽവാസി അതിർത്തി തർക്കവുമായി മുന്നോട്ട് വന്നത്. വീടുപണി പൂർത്തിയായപ്പോഴേക്കും കേസ് കോടതിയിൽ എത്തി. നിലവിൽ തർക്കമുള്ള അതിർത്തിയിൽ നിന്നുമുള്ള സെറ്റ് ബാക്ക് അംഗീകരിക്കുവാൻ പറ്റില്ലായെന്നും, അതിനാൽ ഒക്കുപ്പൻസി തരുവാൻ നിർവാഹമില്ലായെന്നും പഞ്ചായത്ത്‌ അധികാരികൾ കട്ടായം പറഞ്ഞു.

അപേക്ഷകന്റെ വസ്തുവിന്റെ ആധാരത്തിന്റെ അടിസ്ഥാനത്തിലും അംഗീകൃത സ്കെച്ച് പ്രകാരവുമുള്ള അതിർത്തിയെ അടിസ്ഥാനമാക്കി നിയമപ്രകാരമുള്ള സെറ്റ് ബാക്ക് കണക്കാക്കി വീടിന് ഒക്യുപെൻസി സർട്ടിഫിക്കറ്റ് പഞ്ചായത്ത് അധികൃതർ നൽകേണ്ടതാണ്.

സമാനമായ കേരള ഹൈക്കോടതി വിധി നിലവിലുണ്ട്.

കേരള പഞ്ചായത്ത്‌ ബിൽഡിംഗ്‌ റൂൾസിൽ കോടതിയിൽ തർക്കമുള്ള വസ്തുവിൽ ഒക്കുപൻസി നല്കുന്നതിൽ പഞ്ചായത്ത് അധികൃതരെ തടസ്സപ്പെടുത്തുന്ന വ്യവസ്ഥകൾ ഇല്ലാത്തതാകുന്നു.
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.





Post a Comment

0 Comments