Flash News

6/recent/ticker-posts

അമേരിക്കയിൽ സുഖമായിരിക്കുന്നതിൽ സന്തോഷം, കോടിയേരിക്ക് ഉച്ചക്കിറുക്ക്, മരുമകൻ റിയാസ്; തുറന്ന കത്തുമായി സുധാകരൻ

Views മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്തിലാണ് വിമർശനം. മന്ത്രി മുഹമ്മദ് റിയാസിനെയും കോടിയേരി ബാലകൃഷ്ണനെയുമൊക്കെ വ്യക്തിപരമായി അധിക്ഷേപിച്ചാണ് പതിവുപോലെ സുധാകരന്റെ പരാമർശങ്ങൾ

ആശുപത്രിയിലാണ്. സുഖമായിരിക്കുന്നു''. കേബിനറ്റ് മീറ്റിങ്ങിൽ ഓൺലൈനായി പങ്കെടുത്ത, മുഖ്യമന്ത്രിയുടെ വാക്കുകൾ ഞങ്ങൾ കേട്ടു. താങ്കൾ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ ഞങ്ങൾക്കെല്ലാം വളരെ സന്തോഷമുണ്ട്. പ്രിയപ്പെട്ട വിജയൻ, അങ്ങയുടെ നാട്ടിൽ കേരളത്തിൽ പ്രജകൾ വളരെ സങ്കടത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമാണ്. തലസ്ഥാനത്ത് നിയന്ത്രണാതീതമായി പടരുകയാണ്. മരുമകൻ തലസ്ഥാനത്തുണ്ട് എന്നതിൽ സന്തോഷം. അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ. 


അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും ഉത്തരവാദിത്വം നന്നായി തന്നെ നിർവ്വഹിക്കുന്നുണ്ട് എന്നറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുള്ളത് താങ്കളറിയണം. കാനത്തിനുള്ള രാഷ്ട്രീയ വിവേകം പോലും മഹാനായ കോടിയേരിക്ക് ഇല്ലാതെ പോയെന്നും ഇവിടെ പലരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. 

തിരുവനന്തപുരം പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാർക്കും കോവിഡ് മഹാമാരി കടന്നു പിടിച്ചത്രെ. കോവിഡിനെ പിടിച്ചു കെട്ടുമെന്ന് സമ്മേളനത്തിൽ പ്രമേയം പാസ്സാക്കിയിട്ടും അങ്ങൾക്കത് മനസ്സിലായില്ലെന്ന് തോന്നുന്നു. 


ഐ.ബി. സതീഷും ടി.എൻ. സീമയും ഉൾപ്പെടെ നേതാക്കളും കിടപ്പിലായി. തിരുവാതിക്കാരും കഷ്ടത്തിലാണ്. എല്ലാത്തിനും കാരണഭൂതനായ അങ്ങ്, എകെ ബാലൻ ഇന്ന് ദേശാഭിമാനിയിൽ പറഞ്ഞത് പോലെ, സാമ്രാജൃത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അമേരിക്കയിൽ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. 


വിജയന്റെ അമേരിക്കയിലേക്കുള്ള യാത്രയ്ക്ക് ശേഷം കേരളാ പോലീസിനും 'സുഖമാണ്' എന്നറിയുമല്ലോ. കാരണം ഇപ്പോൾ കുത്തിമലർത്തിയ ശവശരീരങ്ങൾ നിങ്ങളുടെ ഗുണ്ടകൾ പോലീസ് സ്റ്റേഷനിൽ തന്നെ എത്തിക്കുന്നതിനാൽ അവരുടെ ജോലിയും സമാധാനപരമായി നടക്കുന്നു. അങ്ങയുടെ ഭരണത്തിൽ ഗുണ്ടകൾ പോലും എത്ര മാന്യന്മാർ. 


അവിടെയുള്ള എല്ലാ പരിവാരങ്ങളോടും കേരളത്തിലുള്ള ഞങ്ങളുടെ സ്നേഹാന്വേഷണം അറിയിക്കുക. എല്ലാ ജില്ലകളിലും പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാൽ കടുത്ത ജാഗ്രത വീണാ ജോർജ് അറിയിച്ചിട്ടുണ്ട്. ഞങ്ങൾ പരമാവധി ജാഗ്രത പാലിക്കുന്നുണ്ട്. ഇനിയിപ്പോൾ പാർട്ടി കോൺഗ്രസ്സ് നടന്നു കഴിഞ്ഞാൽ ഇന്ത്യയാകെ പടരുമല്ലോ? 


പ്രിയപ്പെട്ട സഖാവ് അതുവരെയെങ്കിലും അവിടെ തുടരുന്നതാണ് അങ്ങയുടെയും കേരളത്തിന്റെയും ആരോഗ്യത്തിന് നല്ലത്. കാരണം, വറുതി കാലത്ത് അങ്ങയാണല്ലോ ഞങ്ങളെ പോറ്റി വളർത്തിയ കാരണഭൂതൻ. അതുകൊണ്ട് തന്നെ അമേരിക്കയിൽ സുഖമായിരിക്കേണ്ടത് ഈ പ്രജകളുടെ ആവശ്യമാണല്ലോ.
 



Post a Comment

0 Comments