Flash News

6/recent/ticker-posts

പഞ്ചസാര വരട്ടി

Views

                    പഞ്ചസാര വരട്ടി
                


_ശർക്കര ഉപ്പേരി കഴിക്കാത്തവർ ഉണ്ടാവില്ല. എന്നാൽ പഞ്ചസാര ഉപ്പേരി പലരും കഴിച്ചിട്ടുണ്ടാവില്ല  ..ഇന്ന് നമുക്ക്‌  ശർക്കര ഉപ്പേരിക്ക്‌ പകരം പഞ്ചസാര ഉപ്പേരി ആക്കിയാലൊ..._ _ആർക്കാണ്‌ ഒരു ചെയിഞ്ച്‌ ഇഷ്ടമല്ലാത്തത്‌ ?_



_ചേരുവകൾ_




_ഏത്തക്കായ്‌ - 8 എണ്ണം_

_വെളിച്ചെണ്ണ - വറുക്കാൻ ആവശ്യമായത്‌_

_പഞ്ചസാര - 4 ടേബിൾ സ്പൂൺ_

_ചുക്ക്‌ - 5 ഗ്രാം_

_ഏലക്ക - 6 എണ്ണം )_

_വെള്ളം - കാൽ കപ്പ്‌_




_ഉണ്ടാക്കുന്ന വിധം_




_8 ഏത്തക്കായ് ഒരേ കനത്തിൽ അരിഞ്ഞ് വെളിച്ചെണ്ണയിൽ വറുക്കുക......_ 
_അടുത്ത ദിവസം വീണ്ടും അതേ എണ്ണയിൽ വറുത്ത് മാറ്റി വെക്കുക....._

_4 ടേബിൾ സ്പൂൺ പഞ്ചസാരയും 5 ഗ്രാം ചുക്കും 6 ഏലക്കായും പൊടിച്ച് മാറ്റി വെക്കുക...._

_പാൻ അടുപ്പിൽ വെച്ച് 5 ടേബിൾ സ്പൂൺ പഞ്ചസാരയും 1/4 കപ്പ് വെള്ളവും ചേർത്ത് പാനി ആക്കി ഒരു നൂൽ പരുവം ആകുമ്പോൾ ഗ്യാസ് ഓഫാക്കി വറുത്തു വെച്ച ഏത്തക്കാ ചേർത്ത് ഇളക്കി അതിലേക്ക് പൊടിച്ചു വെച്ച ചുക്ക് പൊടി വിതറി കൊടുക്കുക......_

 _അടിപൊളി ശർക്കരവരട്ടി പോലെ പഞ്ചസാര വരട്ടി റെഡീ...._





Post a Comment

0 Comments