Flash News

6/recent/ticker-posts

ഇവള്‍ അജയ്യ’: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും തട്ടിയെടുക്കപ്പെട്ട കുഞ്ഞിന് പേരിട്ട് എസ്‌ഐ

Views കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമ്മയ്ക്കരികില്‍ നിന്നും തട്ടിയെടുക്കപ്പെട്ട കുഞ്ഞിന് പേരിട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ ടി.എസ് റെനീഷ്.

വണ്ടിപ്പെരിയാറിലെ ശ്രീജിത്ത്-അശ്വതി ദമ്ബതിമാരുടെ മകള്‍ക്കാണ് എസ്ഐ പേര് നിര്‍ദേശിച്ചത്. പോരാട്ടങ്ങളെ അതിജീവിച്ചവളാണ് മകളെന്ന് ശ്രീജിത്ത് പറഞ്ഞിരുന്നു. ഇതോടെയാണ് അജയ്യ എന്ന പേര് നിര്‍ദേശിച്ചതെന്ന് എസ്.ഐ. റെനീഷ് പറഞ്ഞു.

കാണാതായ കുഞ്ഞിനെ വെറും മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെത്തി മാതാപിതാക്കള്‍ക്ക് കൈമാറുകയും, പ്രതിയെ പിടികൂടി റിമാന്‍ഡ് ചെയ്യാനും ഗാന്ധി നഗര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ എസ്.ഐ. ടി.എസ്. റെനീഷിന്റെ അടിയന്തര ഇടപെടലിലൂടെയാണ് സാധിച്ചത്.

‘കുട്ടിയെ തിരികെ ഏല്‍പ്പിച്ചപ്പോള്‍ പോലീസ് സേനയ്ക്ക് ലഭിച്ചത് ജീവശ്വാസമാണ്. ഏതാനുംനാളുകളായി പോലീസ് സേനയിലെ ഒരോരുത്തരും കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കുകയായിരുന്നു. ഓരോ പോലീസുകാരനും ഇത് അഭിമാനിക്കാവുന്ന സംഭവമാണ്’ റെനീഷ് പറഞ്ഞു.


Post a Comment

0 Comments