Flash News

6/recent/ticker-posts

വേങ്ങര: ഇല്ലിപുലാക്കൽ വെച്ച് നിലമ്പൂർ സ്വദേശിയായ വൃദ്ധനെ പിതാവും മകനും ചേർന്ന് ആക്രമിച്ചു.

Views
വേങ്ങര ഇല്ലിപുലാക്കൽ പിതാവും മകനും വൃദ്ധനെ ആക്രമിച്ചു;
വൃദ്ധൻ ഗുരുതരാവസ്ഥയിൽ..
പ്രതികൾ അറസ്റ്റിൽ...

Video


വേങ്ങര : വാക്കുതർക്കം അടിപിടിയിൽ കലാശിച്ചു; ഒരാൾക്ക് പരിക്ക്. രണ്ടുപേർ അറസ്റ്റിൽ .ശനിയാഴ്ച  രാത്രി എട്ടരയോടെ പറപ്പൂർ ഇല്ലിപ്പിലാക്കലിലാണ് സംഭവം. മലപ്പുറം ആലത്തൂർപടി വലിയതൊടി ഇബ്രാഹിം (57)ആണ് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. പറപ്പൂർ ഇല്ലിപ്പിലാക്കൽ പടിക്കത്തൊടി സുഹൈൽ (29), ഉപ്പ സിദ്ദീഖ് (57) എന്നവരെ കൊലപാതകത്തിന്  കേസെടുത്ത് വേങ്ങര പൊലീസ് അറസ്റ്റുചെയ്തു.

ഇരുവരും ഇബ്രാഹിമിനെ അക്രമിക്കുകയായിരുന്നു. നെറ്റിയിൽ കല്ലേറുകൊണ്ട് പരിക്കേറ്റ ഇബ്രാഹിം ബോധരഹിതനായി. ശനിയാഴ്ച  രാത്രിയോടെ സുഹൃത്തുക്കളായ ഇബ്രാഹിം, റഷീദ് എന്നിവർ ഇല്ലി പ്പിലാക്കലിനുസമീപം ഇരുന്ന് സംക്കൽ സാരിക്കുകയായിരുന്നു. ഇവിടേക്ക് സുഹൈൽ എത്തിയതോടെ സംസാരവിഷയം മാറി സുഹൈലും ഇബ്രാഹിമും തമ്മിൽ അടിപിടിയായി. പിന്തിരിഞ്ഞുപോയ സുഹൈൽ ബാപ്പ സിദ്ദീഖിനേയും കൂട്ടി എത്തി.

ഇബ്രാഹിമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഔഷധപുല്ലു ശേഖരിച്ച് വിൽപ്പന നടത്തുന്ന ഇബ്രാഹിം വേങ്ങര വാടകക്ക്  താമസിക്കുകയാണ്. പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments