Flash News

6/recent/ticker-posts

കൊച്ചിയിൽ എ.എസ്.ഐക്ക് കുത്തേറ്റു..

Views
കൊച്ചി: മോഷണശ്രമം തടയുന്നതിനിടെ കൊച്ചിയിൽ എ.എസ്.ഐക്ക് കുത്തേറ്റു. എളമക്കര സ്റ്റേഷനിലെ എ.എസ്.ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. ഇടപ്പള്ളിയിൽ നിന്ന് സ്ഥിരമായി ബൈക്ക് മോഷ്ടിക്കുന്ന പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി കുത്തുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.
ഗിരീഷ് കുമാറിന്‍റെ കൈക്കാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ല. സ്ഥിരം മോഷ്ടാവായ ബിച്ചു എന്നയാളാണ് കുത്തിയത്. പൊലീസിന്‍റെ പിടിയിൽ നിന്ന് ഇയാൾ കുതറിയോടിയിരുന്നു. ഗിരീഷ് കുമാർ പിന്നാലെ ഓടി പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് കുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗിരീഷ് കുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തി കേസെടുത്തു.


Post a Comment

0 Comments