Flash News

6/recent/ticker-posts

പൊലീസിനെതിരെ പരാതികളുടെ പ്രളയം; ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്മു ഖ്യമന്ത്രി

Views
തിരുവനന്തപുരം| പൊലീസിനെതിരെയുള്ള ആരോപണങ്ങളും പരാതികളും ശക്തമാകുന്ന സാഹചര്യത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ക്ലിഫ് ഹൗസിലാണ് യോഗം. സംസ്ഥാന പൊലീസ് മേധാവി, ഹെഡ് ക്വാർട്ടേഴ്സിലെ എഡിജിപിമാർ അടക്കമുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.

കോവളത്ത് വിദേശിയെ അപമാനിച്ച സംഭവം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ട്രെയിനിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനെ മർദ്ദിച്ചത്. എസ്ഐ പ്രമോദാണ് മാവേലിക്കര എക്സ്പ്രസിൽ വച്ച് യാത്രക്കാരനെ മർദ്ദിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ എസ്ഐ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടുന്നതിന്റെയും മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.


Post a Comment

1 Comments

  1. ലോകാവസാനം വരേ മുഖ്യമന്ത്രി പോലീസുകാരുടെ യോഗം വിളിച്ചുകൊണ്ടേയിരുന്നാലും പോലീസിനെക്കുറിച്ചുള്ള പരാതികൾ തീരാൻ പോകുന്നില്ല . പോലീസിലെ വളരെ ചെറിയൊരു വിഭാഗം ആളുകളാണ് ഈ പരാതികൾക്ക് കാരണക്കാർ എന്ന് പോലീസിലെയും രാഷ്ട്രീയരംഗത്തെയും ഭൂരിപക്ഷം ആളുകളും ഇടയ്ക്കിടെ പത്രങ്ങളിലും TV യിലും ആണയിട്ട് പറയുന്നത് കാണാറും കേൾക്കാറുമുണ്ട് . എന്നാൽപ്പിന്നെ ആ നന്നെചെറിയൊരു വിഭാഗം പോലീസുകാരെ അങ്ങ് ഡിസ്സ്മിസ്സ് ചെയ്‌താൽ എന്നെന്നേക്കുമായി ഈ പരാതികൾ അവസാനിക്കില്ലേ ?. പരാതികൾക്ക് കാരണക്കാരായ പോലീസുകാരെ പിരിച്ചുവിടരുത് എന്ന് ഏതെങ്കിലും സാധാരണക്കാരൻ ഇന്നേവരെ എവിടെയെങ്കിലും എന്നെങ്കിലും ഈ രാഷ്ട്രീയക്കാരോട് അപേക്ഷിക്കുകയുണ്ടായിട്ടുണ്ടോ ?. സസ്പെൻഡ്‌ ചെയ്തും സ്ഥലം മാറ്റിയും ഇവരെയൊക്കെ ഉദ്യോഗത്തിൽ നിലനിറുത്തി കൊണ്ടുനടക്കുന്നത് ഈ യോഗം വിളിച്ചുകൊണ്ടേയിരിക്കുന്ന രാഷ്ട്രീയക്കാരായ മന്ത്രിമാര് തന്നെയല്ലേ , മന്ത്രിമാര് മാത്രല്ലേ ?. അപ്പോൾ ഈ യോഗം വിളിക്കലും സസ്പെൻഷനും സ്ഥലം മാറ്റലും പിന്നീട് നടത്തുന്ന തിരിച്ചെടുക്കലും എല്ലാം നികുതിദായകരെ പരിഹസിക്കുന്ന ഒരു ഒത്തുകളിയും ഇരുട്ടുകൊണ്ട് ഓട്ടയടക്കലും അല്ലേ സാർ ?.

    ReplyDelete