Flash News

6/recent/ticker-posts

കേരളത്തില്‍ വാരാന്ത്യ നിയന്ത്രണം ഉള്‍പ്പെടെ പരിഗണനയില്‍; കോവിഡ് അവലോകന യോഗം നാളെ

Views
കേരളത്തില്‍ വാരാന്ത്യ നിയന്ത്രണം ഉള്‍പ്പെടെ പരിഗണനയില്‍; കോവിഡ് അവലോകന യോഗം നാളെ

സ്‍കൂളുകളുടെയുംഓഫീസുകളുടെയും പ്രവർത്തനങ്ങളിൽ നിയന്ത്രണം വേണമെന്നും നിര്‍ദേശമുണ്ട്

സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ നാളെ അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെഅധ്യക്ഷതയിലാണ് യോഗം ചേരുക. വാരാന്ത്യനിയന്ത്രണംഅടക്കമുള്ള നിയന്ത്രണങ്ങൾ പരിഗണനയിലുണ്ട്. സ്‍കൂളുകളുടെയും ഓഫീസുകളുടെയും പ്രവർത്തനങ്ങളിൽ നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥർ നിർദേശം നൽകി. ഒമിക്രോൺ കേസുകളിലടക്കം വർധനയുണ്ടാകുന്നതിനാൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്.

കേരളത്തില്‍ വീണ്ടും പ്രതിദിന കോവിഡ് കേസുകള്‍പതിനായിരത്തിനു മുകളിലെത്തി. ഇന്നലെ 12,742 പേർക്കാണ് രോഗം സ്ഥികരീകരിച്ചത്. ഇന്നലെ 17.05 ആയിരുന്നു ടി.പി.ആര്‍. തിരുവനന്തപുരത്തെയും എറണാകുളത്തെയും സാഹചര്യം ഗുരുതരമാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിലും എൻജിനീയറിങ് കോളജിലും പുതിയ കോവിഡ് കസ്റ്ററുകൾ രൂപപ്പെട്ടു.


Post a Comment

0 Comments