Flash News

6/recent/ticker-posts

ദിലീപിനെതിരായ വെളിപ്പെടുത്തല്‍: മലയാളത്തിലെ ഒരു സൂപ്പര്‍ സ്റ്റാറിന്റെ പിന്തുണ ലഭിച്ചെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍

Views


തിരുവനന്തപുരം: ദിലീപിനെതിരായുള്ള തന്റെ വെളിപ്പെടുത്തലിന് മലയാളത്തിലെ ഒരു സൂപ്പര്‍ താരത്തിന്റെ പിന്തുണ ലഭിച്ചുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന തന്റെ വെളിപ്പെടുത്തലിനാണ് മലയാളത്തിലെ ഒരു സൂപ്പര്‍ താരം തന്നെ പിന്തുണച്ചുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. 


'മലയാളത്തിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍ എനിക്ക് മെസേജ് അയച്ചു. കേസുമായി മുന്നോട്ടുപോകാന്‍ അദ്ദേഹം പിന്തുണച്ചു. ഒരുപാട് താരങ്ങള്‍, അറിയുന്നവരും അറിയാത്തവരും മെസേജയക്കുന്നുണ്ട്. സംവിധായകരും നിര്‍മ്മാതാക്കളുമടക്കം പിന്തുണ നല്‍കുന്നുണ്ട്,' - ബാലചന്ദ്രകുമാര്‍ പറഞ്ഞു. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപടക്കം അഞ്ചു പ്രതികളെ അടുത്ത മൂന്നു ദിവസം ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.



Post a Comment

0 Comments