Flash News

6/recent/ticker-posts

സ്വാതന്ത്ര്യ സമരസേനാനിയും ബിജെപി നേതാവുമായ കെ.അയ്യപ്പൻപിള്ള അന്തരിച്ചു

Views
തിരുവനന്തപുരം : സ്വാതന്ത്ര്യ സമരസേനാനിയും ബിജെപി നേതാവുമായ കെ.അയ്യപ്പൻപിള്ള അന്തരിച്ചു. 107 വയസായിരുന്നു. വാർദ്ധക്യ സംബന്ധമായ രോഗങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്നു. രാവിലെ 6.30 ഓടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ബിജെപി അച്ചടക്കസമിതി അദ്ധ്യക്ഷനായിരുന്ന അദ്ദേഹം രാജ്യത്തെ ഏറ്റവും മുതിർന്ന അഭിഭാഷകനായിരുന്നു. രാജ്യത്തെ ബാർ അസോസിയേഷനുകളിലെ ഏറ്റവും മുതിർന്ന അംഗവുമായിരുന്നു. ശ്രീമൂലം പ്രജാസഭയിലെ അംഗവും ആദ്യ ജനപ്രതിനിധിയുമായിരുന്നു അദ്ദേഹം.

സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ നേതാക്കന്മാരിൽ ഒരാളായിരുന്നു. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം ജനസേവനത്തിന് ഇറങ്ങിയത്. തിരുവനന്തപുരം കോർപ്പറേഷനിലെ ആദ്യ കൗൺസിലർമാരിൽ ഒരാളായിരുന്നു അദ്ദേഹം.


Post a Comment

0 Comments