Flash News

6/recent/ticker-posts

കോവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് ബ്രിട്ടൻ

Views

ലണ്ടന്‍: കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി ബ്രിട്ടന്‍. അടുത്ത വ്യാഴാഴ്ച മുതല്‍ ആരും മാസ്‌ക് ഉപയോഗിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തത്ക്കാലം ഐസലേഷന്‍ ചട്ടങ്ങള്‍ തുടരും. ഇത് മാര്‍ച്ചിനപ്പുറം നീട്ടില്ലെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് അവസാനിപ്പിക്കുമെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.

ബ്രിട്ടനില്‍ ഭൂരിഭാഗം ആളുകള്‍ക്കും കോവിഡ് വന്നുവെന്നും അതിനാല്‍ ഇനി ആശങ്കപ്പെടേണ്ടതില്ലെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നതു ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ബൂസ്റ്റര്‍ ഡോസ് ക്യാംപെയിന്‍ വിജയം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.



Post a Comment

0 Comments