Flash News

6/recent/ticker-posts

മലപ്പുറം ജില്ലയിലെ നൗഷാദുമാര്‍ ഒത്തുകൂടി

Views
മലപ്പുറം: നൗഷാദ് അസോസിയേഷന്‍ മലപ്പുറത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനം കോട്ടക്കുന്ന് വ്യാപാര ഭവനില്‍ സംഘടിപ്പിച്ചു. കൊണ്ടോട്ടി എം എല്‍ എ ടി വി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ മേഖലയിലെ നൗഷാദ് സംഘടനയുടെ പ്രവര്‍ത്തന മികവിന്റെ ഉദാഹരണമാണ് ഈ രണ്ടാം വാര്‍ഷികവുംം വിജയകരമായി നടത്തുവാന്‍ സാധിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

അംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ്, കലണ്ടര്‍, ചികിത്സാ ധനസഹായ വിതരണം , പ്രതിഭകളെ ആദരിക്കല്‍ എന്നിവ നടത്തി. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 200 ല്‍ പരം നൗഷാദുമാര്‍ യോഗത്തില്‍ ഒത്തുകൂടി. പരിപാടിയോട് അനുബന്ധിച്ച് വിദ്യാര്‍ത്ഥിനികളായ ഷഹീമ. കെ, റൈഷ ഗെയ്‌സ് അരീക്കോട് എന്നിവരുടെ സംഗീത വിരുന്നും സംഘടിപ്പിച്ചു. 

ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഗെയിംസ് സംഘടിപ്പിച്ച ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വിജയിയായ കേരള ടീം അംഗം ഫസല്‍ കൂറുമത്തിനെ ചടങ്ങില്‍ ആദരിച്ചു. പ്രസിഡന്റ് നൗഷാദ് പാതാരി അധ്യക്ഷത വഹിച്ചു. നൗഷാദ് വറ്റല്ലൂര്‍, നൗഷാദ് മാമ്പ്ര, നൗഷാദ് തിരൂരങ്ങാടി, നൗഷാദ് ബിസ്മി, ഡോ. നൗഷാദ് പന്തപ്പാടന്‍, നൗഷാദ് ആലിപ്പറമ്പ്, നൗഷാദ് അരീക്കോട് , നൗഷാദ് സഫ പൊന്നാനി എന്നിവര്‍ സംസാരിച്ചു.



Post a Comment

0 Comments