Flash News

6/recent/ticker-posts

എടപ്പാൾ മേൽപ്പാലം മന്ത്രി മുഹമ്മദ്‌ റിയാസ്‌ നാടിന്‌ സമർപ്പിച്ചു.

Views
എടപ്പാൾ : ഉത്സവ ഛായയിൽ നാടുണർന്നത്തോടെ ഗതാഗത കുരുക്കിന് പേര് കേട്ട എടപ്പാളിന് പുത്തൻ പുലരി സംസ്ഥാന (SH 69)
 പാതയിലെ എടപ്പാള്‍ മേല്‍പാലം ഇന്ന്‌  രാവിലെ 10 ന്‌ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ്‌ നാടിന്‌ സമർപ്പിച്ചു. ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്‌നമാണ് ഇതോടെ സഫലമായത് പാലം യാഥാർഥ്യമായതോടെ എടപ്പാളിലെ ഗതാഗത തടസ്സത്തിന് പരിഹാരമാകും.

വിഡിയോ👇

 
പാ​ല​ത്തി​ന്‍റെ നാ​ട മു​റി​ക്ക​ൽ പരിപാടിക്കു​ശേ​ഷം കു​റ്റി​പ്പു​റം റോ​ഡി​ൽ ബൈ​പാ​സ് റോ​ഡി​ന് ഏ​തി​ർ​വ​ശ​ത്തെ ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ഔ​ദ്യോ​ഗി​ക ച​ട​ങ്ങ് സംഘടിപ്പിച്ചു. 
ചടങ്ങില്‍ കെ ടി ജലീല്‍ എംഎല്‍എ അധ്യക്ഷനായി. മന്ത്രിമാരായ വി അബ്‌ദുറഹിമാൻ, കെ എൻ ബാലഗോപാൽ, ഇ ടി മുഹമ്മദ് ബഷീർ എം പി, എംഎൽഎമാരായ പി നന്ദകുമാർ, ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങി ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി – തദ്ദേശ സ്ഥാപന പ്രതിനിധികളും വ്യാപാരികളും നാട്ടുകാരും പരിപാടിയില്‍ പങ്കാളികളായി. 

13.6 കോടി രൂപ ചെലവിലാണ്‌ പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്.


Post a Comment

0 Comments