സർക്കാർ പുറമ്പോക്കിൽ പഞ്ചായത്തിന്റെ സ്വന്തം നിർമ്മാണ പ്രവർത്തിക്ക് വേണ്ടി കളക്ടർക്ക് അനുമതി കൊടുക്കുവാൻ അധികാരമുണ്ടോ ?
_________________________
പുറമ്പോക്ക് വഴിയരുകിൽ അംഗനവാടി നിർമിയ്ക്കാൻ പഞ്ചായത്ത് തീരുമാനം എടുത്തു. അതിനെതിരെ തഹസീൽദാർ നടപടി സ്വീകരിച്ചു. തുടർന്ന് പഞ്ചായത്ത് കളക്ടർക്ക് അപേക്ഷ നൽകുകയും കളക്ടർ പഞ്ചായത് കമ്മിറ്റി തീരുമാനത്തെ അംഗീകരിച്ചുകൊണ്ട് ടി സ്ഥലത്ത് അംഗൻവാടി നിർമിയ്ക്കാൻ അനുവദിച്ചു കൊണ്ട് ഉത്തരവിറക്കുകയും ചെയ്തു.
എന്നാൽ ഹൈക്കോടതി കളക്ടർ നൽകിയ ആ ഉത്തരവ് റദ്ദാക്കുകയും പഞ്ചായത്തിൽ നിക്ഷിപ്തമായ ഭൂമി പരിപാലനത്തിനു മാത്രമേ പഞ്ചായത്തിന് അവകാശമുള്ളൂവെന്ന് ഉത്തരവിറക്കി.
പഞ്ചായത്തിൽ നിക്ഷിപ്തമായ ഭൂമി സർക്കാർ പഞ്ചായത്തിന് Assign ചെയ്യാതെ, നിർമാണത്തിനനുമതി നൽകുവാൻ കളക്ടർക്കും അധികാരമില്ല.
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
0 Comments