Flash News

6/recent/ticker-posts

ഗൂഢാലോചന കേസ്: മൊഴികളിലെ പൊരുത്തക്കേട്; ചോദ്യം ചെയ്യല്‍ രണ്ടാം ദിനം തുടരുന്നു

Views


കൊച്ചി: ഗൂഢാലോചന ദിലീപിനെയും പ്രതികളെയും രണ്ടാം ദിനത്തില്‍ ചോദ്യംചെയ്യുന്നത് തുടങ്ങി. രാവിലെ 9 മണിക്കാണ് ദിലീപും സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയത്. ദിലീപിന്റെ സഹായി അപ്പുവും സുഹൃത്ത് ബൈജുവും ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിട്ടുണ്ട്.

മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തിയാണ് ചോദ്യംചെയ്യല്‍ തുടരുന്നത്. മൂന്നുപേരുടെയും ഇന്നലത്തെ മൊഴിയിലുണ്ടായ പൊരുത്തുക്കേടുകളെ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍. ദിലീപ്, അനൂപ് സുരാജ് എന്നിവര്‍ ഗൂഢാലോചനയിലെ പ്രധാന കണ്ണികളെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. ദിലീപിന്റേതടക്കം അഞ്ച് പ്രതികളുടെയും ഒരാഴ്ച്ചത്തെ ഫോണ്‍ കോളുകള്‍ പരിശോധിക്കുന്നുണ്ട്.

ദിലീപിനും കൂട്ടുപ്രതികള്‍ക്കും പറയാനുളളത് മുഴുവന്‍ കേള്‍ക്കുകയാണ് ഇന്നലെ അന്വേഷണ സംഘം ചെയ്തത്. ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിച്ചെങ്കിലും വിശദീകരണം ആവശ്യപ്പെട്ട ചില കാര്യങ്ങളിലെ ദിലീപിന്റെ നിഷേധാത്മക നിലപാട് അന്വേഷണ സംഘത്തെ അലോസരപ്പെടുത്തുന്നുണ്ട്.



Post a Comment

0 Comments