Flash News

6/recent/ticker-posts

മലപ്പുറവും കടുപ്പിക്കുന്നു; ലോക്ക് ഡൗണ്‍ ഉണ്ടാകാതിരിക്കാന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം: കലക്ടര്‍

Views
കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകള്‍, ഓഫീസുകള്‍, മറ്റു കടകള്‍, അപ്പാര്‍ട്ട്മെന്റുകള്‍, പൊതു വാഹനങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും മാളുകളിലും വാഹനങ്ങളിലും സാനിറ്റൈസര്‍ സൂക്ഷിക്കുകയും ഇടവിട്ട് ഉപയോഗിക്കുകയും വേണം. സ്ഥാപനങ്ങളില്‍ എത്തുന്നവരോട് കൃത്യമായി മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദ്ദേശിക്കണം. ജിംനേഷ്യം, സ്വിമ്മിങ് പൂളുകള്‍, പാര്‍ക്കുകള്‍, ഗ്രൗണ്ടുകള്‍ എന്നിവിടങ്ങളില്‍ പോകുന്നതും അനാവശ്യ യാത്രകളും ഒഴിവാക്കണം. ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും മാളുകളിലും ഓഫീസുകളിലും പൊതു വാഹനങ്ങളിലും ശരീരതാപനില പരിശോധിക്കാന്‍ സൗകര്യമൊരുക്കണം. കെട്ടിടങ്ങളിലും മാളുകളിലും ഓഫീസുകളിലും  വിസ്താരം കുറഞ്ഞ ലിഫ്റ്റുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. പോലീസ്, റവന്യൂ, ആരോഗ്യം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വിവിധ സ്ഥാപനങ്ങളില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം. ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. ലോക്ക് ഡൗണ്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് കോവിഡ് വ്യാപനം തടയാന്‍ പൊതുജനങ്ങള്‍ എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. 15 മുതല്‍ 18 വയസ്സ് വരെയുള്ള എല്ലാ കുട്ടികളും, രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കാന്‍ സമയം ആയിട്ടുള്ളവരും, മുന്‍കരുതല്‍ ഡോസ് വാക്സിനേഷന്  അര്‍ഹതയുള്ളവരും എത്രയും പെട്ടെന്ന് വാക്‌സിന്‍  സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.


Post a Comment

0 Comments