Flash News

6/recent/ticker-posts

എല്ലാവർക്കും ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി ടേസ്റ്റി ബ്രൗണി ആണ്.

Views
എല്ലാവർക്കും ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി ടേസ്റ്റി  ബ്രൗണി ആണ്.

വളരെ സിമ്പിൾ ആയിട്ടുള്ള ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കിയതാണ് മുട്ട, ബട്ടർ, എണ്ണ,  കണ്ടൻസ് മിൽക്ക്, ബേക്കിംഗ് സോഡാ ഒന്നും തന്നെ ഇല്ലാതെ വളരെ ലളിതമായ രീതിയിൽ  ഉണ്ടാക്കാൻ പറ്റുന്നതാണു. ഇത് ഞാൻ ഓവനിൽ ആണ് ബേക്ക് ചെയ്തത്.... stove topil ചെയ്യാൻ പറ്റും

Eggless Chocolate Fudgy Brownie


Dark compound chocolate - 100 gms
Sugar - 1/2 cup
Yogurt - 3/4 cup
Vanilla essence - 1 tsp
Maida - 1/2 cup
Baking powder - 1/4 tsp
Salt - a pinch
Cocoa powder - 3 tbsp 
Chocolate chips - 1/4 cup
Roasted nuts of your choice - 1/4 cup

* ചോക്ലേറ്റ്  ഉരുക്കി  എടുക്കുക ശേഷം അതിലേക്ക് പഞ്ചസാര ഇട്ട് നന്നായി യോജിപ്പിച്ചെടുക്കുക.. 
* പുളിയില്ലാത്ത തൈര്, വനില എസൻസും കൂടെ ഇതിലേക്കിട്ട് യോജിപ്പിച്ചെടുക്കുക.
* ഇനി ഇതിന്റെ മുകളിലായി ഒരു അരിപ്പ വെച്ച് അതിലേക്ക് മൈദ,  ബേക്കിങ് പൗഡർ, ഉപ്പ്, കൊക്കൊ പൗഡർ ഇട്ട് നന്നായി  യോജിപ്പിച്ചെടുക്കുക.
* ചോക്ലേറ്റ് & നട്സും കൂടെ ചേർത്ത് വീണ്ടും ഒന്നുകൂടെ നന്നായി ഫോൾഡ്  ചെയ്തെടുക്കുക.... മുകളിലായി ചോക്ലേറ്റ് & നട്സ് തൂവി അലങ്കരിക്കുക. 
* ശേഷം കേക്ക് ടിൻലേക്ക്  ഒഴിച്ച് 170 ഡിഗ്രിയില് പ്രീഹീറ്റ്  ചെയ്ത ഓവൻലേക്ക്  15 to 20 mns ബേക്ക് ചെയ്തെടുക്കുക. നന്നായിട്ട് തണുത്ത ശേഷം മാത്രം unmould  ചെയ്തു  മുറിച്ചു അടുത്ത ദിവസം കഴിക്കുന്നതാണ് ഏറ്റവും ടേസ്റ്റ് ആയിട്ടുള്ളത്.


Post a Comment

0 Comments