Flash News

6/recent/ticker-posts

വിദേശത്തു നിന്ന് എത്തുന്നവർക്ക് ഏഴ് ദിവസം ക്വാറന്റീൻ നിർബന്ധം : മന്ത്രി വീണ ജോർജ്ജ്

Views
തിരുവനന്തപുരം: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

അതില്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 186 പേര്‍ക്കും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 64 പേര്‍ക്കുമാണ് ഒമിക്രോണ്‍ ബാധിച്ചത്. 30 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ വരുന്നവര്‍ക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനാല്‍ അവര്‍ക്കും ഹോം ക്വാറന്റീന്‍ വേണമെന്ന് സംസ്ഥാനവും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഹോം  ക്വാറന്റീന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്നിങ്ങനെ തിരിച്ചാണ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്തും. നെഗറ്റീവായാല്‍ 7 ദിവസം ഹോം  ക്വാറന്റീനും എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തണം. നെഗറ്റീവായാല്‍ വീണ്ടും ഏഴ് ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരണം. കോവിഡ് പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നതാണ്. ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നതാണ്. സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കുകയും ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഡിസ്ചാര്‍ജ് ചെയ്യുന്നതുമാണ്.

ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ രണ്ട് ശതമാനം പേരുടെ സാമ്പിളുകള്‍ റാണ്ടം പരിശോധന നടത്താനാണ് കേന്ദ്ര മാര്‍ഗനിര്‍ദേശം. എന്നാല്‍ സംസ്ഥാനത്ത് 20 ശതമാനം പേരുടെ സാമ്പിളുകള്‍ റാണ്ടം പരിശോധന നടത്തുന്നതാണ്. നെഗറ്റീവാകുന്നവര്‍ ഏഴ് ദിവസം ഹോം  ക്വാറന്റീനില്‍ കഴിയണം. എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. നെഗറ്റീവായാല്‍ ഇവരും വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നു. ഇവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കുന്നു.

ക്വാറന്റീന്‍ സമയത്തോ സ്വയം നിരീക്ഷണ സമയത്തോ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായാലോ കോവിഡ് പോസിറ്റീവായാലോ ആവര്‍ത്തിച്ചുള്ള പരിശോധന നടത്തും.


Post a Comment

2 Comments

  1. ആദ്യം സിപിഎം സമ്മേളനത്തിന് പോയവരോക്കെ ഒന്ന് ക്വാരൻ്റൈനിൽ പോവാട്ടെ, എന്നാൽ എല്ലാം ശരിയാവും

    ReplyDelete
  2. ഈ ഹോം ക്വാറന്റൈൻ എന്ന ഏർപ്പാടിന്റെ ശരിയായ അർത്ഥം ഒരാൾക്ക് പിടിപെട്ട രോഗം അയാളുടെ വീട്ടിലുള്ളവർക്ക് കൂടി വിതരണം ചെയ്യുക എന്നതല്ലേ ?. ഈ ഹോം ക്വാറന്റൈൻ വഴിയല്ലേ കേരളം ഇന്ത്യയുടെ കോവിഡ് വ്യാപനത്തിന്റെ തലസ്ഥാനമായതു ?. കോവിഡ് രോഗം വന്നവനെ വീട്ടിലേക്കു പറഞ്ഞയക്കാതെ എയർപോർട്ടിൽ തന്നെ ക്വാറന്റൈനിലിരുത്താൻ കൊച്ചു കൊച്ചു മുറികളുള്ള കെട്ടിടങ്ങൾ ഉണ്ടാക്കിക്കൂടേ ?. ഇത്തരം പകർച്ചവ്യാധി വരുമ്പോൾ യാത്രക്കാരെ ക്വാറന്റൈനിൽ ഇരുത്താൻ ഉപയോഗിക്കാം . പകർച്ചവ്യാധിയില്ലാത്ത കാലത്ത് ചെറിയ വാടക ഈടാക്കി യാത്രക്കാർക്കും യാത്രായക്കാൻ വരുന്നവർക്കും യാത്രക്കാരെ സ്വീകരിക്കാൻ വരുന്നവർക്കും താമസിക്കാൻ കൊടുക്കുകയും ചെയ്യാം . വെള്ളിരേഖറതീവണ്ടിയുണ്ടാക്കുന്നതിനേക്കാൾ അത്യാവശ്യം കേരളജനതയ്ക്ക് ഇപ്പോൾ ഇത്തരം കെട്ടിടങ്ങൾ ഉണ്ടാക്കുന്നതല്ലേ ?. നാല് മണിക്കൂറു കൊണ്ട് അനന്തപുരിയിൽനിന്ന് കാസറഗോട്ടത്താനുള്ള അതിധ്രുതിയുള്ള പൗരന്മാർ മൊത്തം കേരളജനതയുടെ ഏറ്ജ്ര ശതമാനം വരും ?. അത്ര ധ്രുത്തിയുള്ളവർക്ക് വിമാനത്തിലോ ഹെലികോപ്റ്ററിലോ പോകാനുള്ള സൗകര്യം ഇപ്പോൾത്തന്നെയുണ്ടല്ലോ . വിദ്യാഭ്യാസവും ചിന്താശേഷിയുമുള്ള ആരുമില്ലേ നമ്മുടെ ഭരണകക്ഷികളിൽ?.

    ReplyDelete